View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അര്‍ദ്ധനാരീശ്വര ...

ചിത്രംമുളമൂട്ടിൽ അടിമ (1985)
ചലച്ചിത്ര സംവിധാനംപി കെ ജോസഫ്‌
ഗാനരചനദേവദാസ്
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംവാണി ജയറാം

വരികള്‍

Added by vikasvenattu@gmail.com on June 4, 2010
അര്‍ദ്ധനാരീശ്വരാ ശ്രീപരമേശ്വരാ
പന്നഗഫണമാടും ശ്രീകണ്ഠത്തില്‍
കൂവളക്കതിര്‍മാല ചാര്‍ത്തിടും
നിത്യദീപമായ് എന്നില്‍ നീ തെളിയും
കാലം നീ! എന്നില്‍ ഭാവം നീ!
(അര്‍ദ്ധനാരീശ്വരാ...)

മരുവില്‍ വന്നു നവവസന്തമാകൂ
കരളില്‍ വന്നു മധുരകാവ്യമാകൂ
നര്‍ത്തനം ആടിവന്നൂ നീ
പൂക്കളം തീര്‍ത്തിടുന്നൂ ദേവാ

ഭാവനയുണരാത്ത ഹൃദയങ്ങള്‍‌ മുന്നില്‍
ചാരുതയില്ലാത്ത ശില്‌പങ്ങള്‍
ചന്ദ്രകലാധരാ എന്റെ മനസ്സില്‍ നീ
കുളിര്‍‌വെണ്ണിലാവൊഴുക്കൂ
(അര്‍ദ്ധനാരീശ്വരാ...)

മുന്നില്‍ വന്നു ശക്തിരൂപനാകൂ
എന്നില്‍ വന്നു സത്യനാദമാകൂ
കീര്‍ത്തനം പാടി വന്നൂ നീ
അഞ്ജലി കൂപ്പിടുന്നൂ ദേവാ

വേദന കാണാത്ത മിഴികള്‍ക്കു മുന്നില്‍
വേനല്‍ തഴുകും മുകുളം ഞാന്‍
ഗംഗാധരനേ എന്റെ മനസ്സില്‍ നീ
തീര്‍ത്ഥജലം പൊഴിയ്ക്കൂ
(അര്‍ദ്ധനാരീശ്വരാ...)


----------------------------------

Added by jayalakshmi.ravi@gmail.com on July 15, 2010
Ardhanaareeshwaraa sreeparameshwaraa
ardhanaareeshwaraa sreeparameshwaraa
pannagaphanamaadum sreekandathil
koovalakkathirmaala chaarthidum
nithyadeepamaay ennil nee theliyum
kaalam nee ennil bhaavam nee
(ardhanaareeshwaraa....)

maruvil vannu navavasanthamaakoo
karalil vannu madhurakaavyamaakoo
(maruvil.....)
narthanam aadivannu nee
pookkalam theertheedunnu devaa
bhaavanayunaraatha hrudayangal munnil
chaaruthayillaatha shilpangal
chandrakalaadharaa ente manassil nee - 2
kulirvennilaavozhukkoo
aa aa aa...
(ardhanaareeshwaraa....)

munnil vannu shakthiroopanaakoo
ennil vannu sathyanaadamaakoo
(munnil.....)
keerthanam paadivannu nee
anjali kooppidunnu devaa
vedana kaanaatha mizhikalkku munnil
venal thazhukum mukulam njaan
gangaadharane....
sanisadha risadha sadha madhasasari
ente manassil nee...
reereedha sasari dhasasa madhasa garisadha
gangaadharane ente manassil nee
theethajalam pozhiykkoo
aa aa aa .....
(ardhanaareeshwaraa....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആയിരം മദനപ്പൂ
ആലാപനം : കോറസ്‌, ലതിക   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ദാഹം രതിലയം
ആലാപനം : വാണി ജയറാം   |   രചന : ചെറാമംഗലം   |   സംഗീതം : എം കെ അര്‍ജ്ജുനന്‍