വാചാലമാകും മൗനം ...
ചിത്രം | അമ്പട ഞാനേ (1985) |
ചലച്ചിത്ര സംവിധാനം | ആന്റണി ഈസ്റ്റ്മാൻ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by vikasvenattu@gmail.com on June 4, 2010 വാചാലമാകും മൗനം, പ്രിയ- വാക്യങ്ങള്‍ കോര്‍ക്കും നയനം ഇരു കരളുകളില്‍ ഇതളിതളായ് മോഹങ്ങള്‍ വിരിയവേ... (വാചാലമാകും) വ്രീളാലോലം നീളും യാമം ഏകുന്നൂ രോമാഞ്ചം അല്ലില്‍ കനവിന്‍ സ്വര്‍ണ്ണ- ക്കരകള്‍ നെയ്യും നിമിഷമോ സുഖതരളിതം സുമസുരഭിലം ഹൃദയവും ഹൃദയവും തമ്മില്‍ച്ചേരുമ്പോള്‍... (വാചാലമാകും) പൊന്നിന്‍ പൂവാല്‍ മണ്ണില്‍ മാനം നീര്‍ത്തുന്നൂ നീരാളം ഓരോ നിനവിന്‍ വര്‍ണ്ണ- ത്തിരയില്‍ മുങ്ങും നിമിഷമോ മണിമണിമയം മധുമധുരിതം അധരവും അധരവും ഒന്നായ് മാറുമ്പോള്‍... (വാചാലമാകും) ---------------------------------- Added by Susie on June 6, 2010 vaachaalamaakum mouna priyavaakyangal korkkum nayanam iru karalukalil ithalithalaay mohangal viriyave (vaachaalamaakum) vreelaalolam neelum yaamam ekunnu romaancham allin kanavin swarnna- kkarakal neyyum nimishamo sukhatharalitham sumasurabhilam hridayavum hridayavum thammil cherumbol (vaachaalamaakum) ponnin poovaal mannil maanam neerthunnu neeraalam oro ninavin varnna- thirayil mungum nimishamo manimanimayam madhumadhuritham adharavum adharavum onnaay maaarumbol (vaachalamaakum) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആരാധിക
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ആണായാല്‍ കുടിക്കേണം
- ആലാപനം : പി ജയചന്ദ്രൻ, സി ഒ ആന്റോ | രചന : പൂവച്ചൽ ഖാദർ | സംഗീതം : എം കെ അര്‍ജ്ജുനന്‍