View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അത്തപ്പൂ വയലിലെ ...

ചിത്രംബിന്ദു (1985)
ചലച്ചിത്ര സംവിധാനംമൂക്കന്നൂര്‍ സെബാസ്റ്റ്യന്‍
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംപീറ്റര്‍ (പരമശിവം ), റൂബൻ
ആലാപനംപി ജയചന്ദ്രൻ, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 30, 2010

അത്തപ്പൂ വയലിലെ പുലയിപ്പെണ്ണേ
ആതിരാച്ചിരി ചൊരിയും കിളുന്നു പെണ്ണേ ഓ..
കിളുന്നു പെണ്ണേ
ഈ കറുക വരമ്പത്ത് നിന്റെ കാലൊച്ചയുണർത്തി
കറുക വരമ്പത്ത് നിന്റെ കാലൊച്ചയുണർത്തി
കറ്റകൾ ചുമക്കാൻ വാ പെണ്ണേ
ഓ.. വന്നാട്ടെ പെണ്ണേ
(അത്തപ്പൂ..)

ഉത്രട്ടാതി പൂവെയിലിൽ കുനിഞ്ഞും നിവർന്നും
കുനിഞ്ഞും നിവർന്നും
നീ എട്ടുപറ കണ്ടത്തിലെ കതിരു കൊയ്യുമ്പോൾ
കതിരു കൊയ്യുമ്പോൾ
കുന്നിൽ നിന്നും കോതമംഗലം പുഴയിൽ നീന്തി വരും
കിഴക്കൻ കാറ്റു നിന്നെ ഉമ്മ വയ്ക്കും ഓ..
ഉമ്മ വെയ്ക്കും
(അത്തപ്പൂ...)

ചിത്തിരപ്പൈങ്കിളിയെ പച്ചക്കിളിയേ
നിന്റെ കുടിൽ മറകൾ കുളിർ മറകൾ തുറന്നു വരൂ
ഇൻഡ്യയുടെ പൊൻവയലിൽ ചിരിച്ചും കളിച്ചും നീ
ഇരുപതിന ധാന്യങ്ങൾ കൊയ്തെടുക്കുമ്പോൾ ഓ..
ഇരുപതിന ധാന്യങ്ങൾ കൊയ്തെടുക്കുമ്പോൾ
(അത്തപ്പൂ...)

ഓ..ഓ...ഓ..
നിന്റെ വേർപ്പു മുത്തുണർത്തും ശക്തിജ്വാലകൾ
ശക്തിജ്വാലകൾ
നാടിനെ വാരിവാരി പുണരുന്നു
ഓഹോ ഹോ..
കതിർകാണാകിളിയെ ആറ്റക്കിളിയേ
നീ ചെറുപീലികൾ മണിത്താലികൾ
അണിഞ്ഞു വരൂ
ഓ... അണിഞ്ഞു വരൂ
(അത്തപ്പൂ...)




----------------------------------


Added by devi pillai on August 20, 2010

athapoovayalile pulayippenne
aathiraachiri choriyum kilunnupenne
o... kilunnu penne
ee karukavarambathu ninte kaalochayunarthi
karukavarambathu ninte kaalochayunarthi
kattakal chumakkaan vaa penne
o.... vannaatte penne

uthrattaathi pooveyilil kuninjum nivarnnum
kuninjum nivarnnum nee
ettupararkkandathile kathiru koyyumpol
kathirukoyyumpol
kunnil ninnum kothamangalam puzhayil
neenthivarum
kizhakkan kaattu ninne ummavaykkum o
ummavaykkuma

chithirappainkiliye pcachakkiliye
ninte kudil marakal kulirmarakal thurannuvaru
indiayude pon vayalil chirichum kalichum nee
irupathina dhaanyangal koythedukkumpol o
irupathina dhaanyangal koythedukkumpol

o....
ninte verppumuthunarthum shakthijwaalakal
shakthijwaalakal
naadine vaarivaarippunarunnu
ohoho.........
kathirkaanaakkilye aattakkiliye
nin cherupeelikal manithalikal
aninjuvaru


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചൈതന്യമേ
ആലാപനം : എസ് ജാനകി   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : പീറ്റര്‍ (പരമശിവം ), റൂബൻ
ജീവിത ബന്ധങ്ങള്‍
ആലാപനം : സഹദേവൻ   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : പീറ്റര്‍ (പരമശിവം ), റൂബൻ
കദളിപ്പൂവിന്റെ
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : പീറ്റര്‍ (പരമശിവം ), റൂബൻ
പൂവിളികള്‍
ആലാപനം : എസ് ജാനകി   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : പീറ്റര്‍ (പരമശിവം ), റൂബൻ
ഭാരത നാടിന്‍
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : പീറ്റര്‍ (പരമശിവം ), റൂബൻ