View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഭാരത നാടിന്‍ ...

ചിത്രംബിന്ദു (1985)
ചലച്ചിത്ര സംവിധാനംമൂക്കന്നൂര്‍ സെബാസ്റ്റ്യന്‍
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംപീറ്റര്‍ (പരമശിവം ), റൂബൻ
ആലാപനംഎസ് ജാനകി, കോറസ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 30, 2010

ഭാരതനാട്ടിൻ മാനം കാക്കും ധീരജവാന്മാരെ
ജനകോടികളെ നാമായ് മാറ്റിയ
ജന്മഗൃഹത്തിന്നുടമകളേ
(ഭാരതനാടിൻ....)

പ്രഭാത കുങ്കുമമെടുത്ത് നെറ്റിയിലണിഞ്ഞ
രക്തക്കുറികളുമായ്
പുതിയൊരുഷസ്സിൻ തേരൊലി
കേട്ടിട്ടുണർന്നെണീക്കൂ നിങ്ങൾ
(ഭാരതനാടിൻ....)

നിങ്ങൾ നടക്കും കാല്‍പ്പാടുകളിൽ
കർമ്മത്തിന്റെ ചുവട്ടടിയിൽ
ഗംഗായമുനാ പ്രവാഹ സംഗമ
സമതലഭൂമികളിൽ
സ്വാതന്ത്ര്യത്തിൻ ചുവന്നമല്ലികൾ
സുഗന്ധപുഷ്പം വിതറട്ടെ
രണാങ്കണങ്ങളിൽ അവയുടെ ഗന്ധം
നിങ്ങളെ വാരിപ്പൊതിയട്ടെ
(ഭാരതനാടിൻ....)

ചീറിപ്പായും വെടിയുണ്ടകളെ
ചിത്രത്തുമ്പികളാക്കൂ
അലറി നടക്കും ടാങ്കുകളെല്ലാം
പുഷ്പത്തേരുകളാക്കൂ
കാലത്തിൻ ചിറകൊച്ചയുണർത്തും
നാദം കാഹളമാക്കൂ
അടർക്കളങ്ങളിൽ അവയുടെ ശബ്ദം
ആവേശങ്ങൾ പകരട്ടെ
(ഭാരതനാടിൻ....)

ധീരജവാന്മാരെ......
ധീരജവാന്മാരെ....

----------------------------------

Added by devi pillai on August 20, 2010
bhaarathanaattin maanam kaakkum
dheerajavaanmaare
janakodikale naamay maattiya
janmagrihathinnudamakale

prabhaathakunkumameduthu nettiyilaninja
rakthakkurikalumaay
puthiyorushassin theroli
kettunaenneneekku ningal

ningal nadakkum kaallppaadukalil
karmmathinte chavuttadiyil
gangaayamuna pravaaha sangama
samathalabhoomikalil
swaathanthryathin chuvannamallikal
sugandhapushpam vitharatte
ranaankanangalil avayude gandham
ningale vaarippothiyatte

cheerippaayum vediyundakale
chithrathumbikalaakku
alarinadakkum tankukalellam
pushpatherukalaakku
kaalathin chirakochayunarthum
naadam kaahalamaakku
adarkkalangalil avayudeshabdam
aaveshangal pakaratte

dheerajavaanmaare..........
dheerajavaanmaare............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചൈതന്യമേ
ആലാപനം : എസ് ജാനകി   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : പീറ്റര്‍ (പരമശിവം ), റൂബൻ
അത്തപ്പൂ വയലിലെ
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : പീറ്റര്‍ (പരമശിവം ), റൂബൻ
ജീവിത ബന്ധങ്ങള്‍
ആലാപനം : സഹദേവൻ   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : പീറ്റര്‍ (പരമശിവം ), റൂബൻ
കദളിപ്പൂവിന്റെ
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : പീറ്റര്‍ (പരമശിവം ), റൂബൻ
പൂവിളികള്‍
ആലാപനം : എസ് ജാനകി   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : പീറ്റര്‍ (പരമശിവം ), റൂബൻ