View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കള്ളകണ്ണോട്ടം ...

ചിത്രംചോരയ്ക്കു ചോര (1985)
ചലച്ചിത്ര സംവിധാനംക്രോസ്സ്ബെല്‍റ്റ് മണി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഗുണസിംഗ്‌
ആലാപനംവാണി ജയറാം
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by devi pillai on February 15, 2011

കള്ളക്കണ്ണോട്ടം കാമവില്ലാട്ടം
നവ്യ താരുണ്യം നല്‍കും രോമാഞ്ചം
എന്നില്‍ ഏതോ തേന്‍ കിണ്ണം

ലഹരിയില്‍ മുങ്ങി മദകരം തമ്മില്‍
പിണയുവാന്‍ മോഹമായ്
ചൊടികളില്‍ എന്റെ ചൊടികളിന്‍ വര്‍ണ്ണം
വിതറുവാന്‍ മോഹമായ്
മാറില്‍ വിചാരം ഏറും വികാരം
എന്നന്തര്‍ദ്ദാഹം കൂടുന്നനേരം
ഇന്നുമാത്രമെന്‍ സ്വന്തമായിടാം
അനന്തരഹസ്യരാഗങ്ങളൊന്നായ്
മീട്ടു മീട്ടു നീ........

ഇരുളിലായ് തെന്നി മറുകുകള്‍ തേടി
ഇഴയുവാന്‍ മോഹമായ്
ഇരുവുടല്‍ തമ്മില്‍ ഒരു ഉടല്‍ ആക്കി
ഇഴുകുവാന്‍ മോഹമായ്
പൊള്ളുന്നു ദേഹം വിങ്ങുന്നു ഉള്ളം
ആലസ്യമൊന്നില്‍ ആളുന്ന നേരം
ശയ്യതീര്‍ത്തുനിന്‍ അംശമായിടാം
ഉറക്കിമുരട്ടിന്‍ താളങ്ങളേകി
ചേരു ചേരു എന്നില്‍ നീ..........


----------------------------------

Added by devi pillai on February 15, 2011

kallakkannottam kaama villaattam
navya thaarunyam nalkum romaancham
ennil etho then kinnam...

lahariyil mungi madakaram thammil
pinayuvaan mohamaay
chodikalil ente chodikalin varnnam
vitharuvaan mohamaay
maaril vichaaram erum vikaaram
ennanthar daaham koodunnaneram
innu maathramen swanthamayidaam
anantha rahasya raagangal onnaay
meettu meettu nee

irulilaay thenni marukukal thedi
izhayuvaan mohamaay
iruvudal thammil oru udal aakki
izhukuvaan mohamaay
pollunnu deham vingunnu ullam
aalasyamonnil aalunna neram
shayya theerthu nin amshamaayidaam
urakki murattin thaalangal eki
cheru cheru ennil nee


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ഞിന്‍ കുളിരല്ല
ആലാപനം : കോറസ്‌, കൃഷ്ണചന്ദ്രന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗുണസിംഗ്‌
രാഗാര്‍ദ്ര ഹംസങ്ങളാം
ആലാപനം : പി ജയചന്ദ്രൻ, ലതിക   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ഗുണസിംഗ്‌