View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്‍മറക്കുട ചൂടി ...

ചിത്രംമനയ്ക്കലെ തത്ത (1985)
ചലച്ചിത്ര സംവിധാനംബാബു കോരുള
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകൃഷ്ണചന്ദ്രന്‍

വരികള്‍

Added by devi pillai on February 15, 2011

പൊന്മറക്കുടചൂടി എന്മുന്നിലെത്തും
പൂമനയ്ക്കലെ തത്തേ... പൂമനയ്ക്കലെ തത്തേ
എന്റെ ഹൃദയമാം ശ്രീഗോപുരത്തിലെ
ഏകാന്ത മണിയറയ്ക്കുള്ളില്‍
ചന്ദനപ്പൂങ്കാറ്റില്‍ ഞാനൊരുക്കും
അതില്‍ ചന്ദ്രമംഗലിപ്പൂനിരത്തും

ചാരുനഗ്നമൃദുപാദങ്ങളോടെ നീ
നാണിച്ചെന്നരികിലിരിക്കുമ്പോള്‍
ആരുമിതേവരെ നുള്ളിവിടര്‍ത്താത്ത
മാദകമേനിഞാന്‍ പുല്‍കും

ആലിലവയറിലെ താമരപ്പൊക്കിളില്‍
താഴെ പൊന്നരക്കെട്ടില്‍
ഇളകുമേലസ്സിലെ മന്മഥമന്ത്രങ്ങള്‍
ഉരുവിട്ടു ഞാനെന്നിലലിയും

രത്നകംബളം നീര്‍ത്തിയ മച്ചകം
രാസക്രീഡാ രംഗമാകുമ്പോള്‍
രാവിന്റെ നാലാം യാമങ്ങളില്‍ നമ്മള്‍
ഭൂമിയില്‍ സ്വര്‍ഗ്ഗമൊരുക്കും


----------------------------------

Added by devi pillai on February 15, 2011

ponmarakkudachoodi enmunnilethum
poomanaykkale thathe... poomanaykkale thathe
ente hridayamaam sreegopurathile
ekaantha maniyaraykkullil
chandanappoonkattil njanorukkum
athil chandramangali poonirathum

chaaru nagnamridu paadangalode nee
naanichennarikilethumbol
aarumithevare nullividarthaatha
maadakameni njan pulkum

aalilavayarile thaamarappokkilil
thaazhw ponnarakkettil
ilakumelassile manmadhamanthrangal
uruvittu njanennilaliyum

rathnakambalam neerthiya machakam
raasakreedaa rangamaakumpol
raavinte naalaam yaamangalil nammal
bhoomiyil swarggamorukkum


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹാപ്പി ബര്‍ത്ത്‌ ഡേ റ്റു മീ..താരുകളേ തളിരുകളേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എ ടി ഉമ്മര്‍