View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാനിന്‍ മാറില്‍ ...

ചിത്രംപൗര്‍ണമി രാവിൽ (1985)
ചലച്ചിത്ര സംവിധാനംഎ വിന്‍സന്റ്
ഗാനരചനപി ഭാസ്കരൻ
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംകെ ജെ യേശുദാസ്, വാണി ജയറാം, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010

വാനിൻ മാറിൽ രജനി അണിഞ്ഞു വൈരമാല
പാർവ്വണകിരണം ഇന്നല്ലോ പൂത്തിരുവോണം
മുകിലിൻ മുടിയിൽ നിറയെ അണിഞ്ഞു മുല്ലമാല
രത്നാഭരണം കഴുത്തിൽ പുഷ്പാഭരണം

ആയിരം ആശകൾ ചാമരം വീശിടും
സങ്കൽപകാമുകൻ വന്നൂ
രാഗിണി രാധയെ ഗാഡമായ്‌ പുൽകുവാൻ
രാജീവലോചനൻ വന്നൂ
മാരമഹോൽസവവേള
മഴവില്ലിൻ ഊഞ്ഞാലാ
മദനൻ പാടും ഗാനമേള
(വാനിൻ മാറിൽ....)

ഉള്ളമാം കോവിലിൽ ഉത്സവം വന്നുപോയ്‌
ഉല്ലാസസംഗീതമേള
മാറിടം മാറുമായ്‌ ചേരുമി വേളയിൽ
സ്വപ്നങ്ങൾ ഏന്തുന്നൂ താലം
മാധവസുന്ദര ലീല അനുഭൂതികൾ തൻ മേള
അണയാതെരിയും പ്രണയജ്വാല
(വാനിൻ മാറിൽ...)


----------------------------------

Added by devi pillai on December 2, 2010

vaanin maaril rajani aninju vairamaala
paarvanakiranam innallo poothiruvonam
mukilin mudiyil niraye aninju mullamaala
rathnaabharanam kazhuthil pushpaabharanam

aayiramaashakal chaamaram veeshidum
sankalpa kaamukan vannu
raagini raadhaye gaadhamaay pulkuvaan
raajeeva lochanan vannu
maaramaholsava vela mazhavillin oonjala
madanan paadum gaanamela

ullamaam kovilil ulsavam vannupoy
ullaasa sangeetha mela
maaridam maarumaay cherumee velayil
swapnangal enthunnu thaalam
maadhava sundara leelaanubhoothikal than mela
anayaatheriyum pranayajwaala


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കല്ല്യാണ ചെക്കന്‍
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
പാല പൂത്തു
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ശങ്കര്‍ ഗണേഷ്‌