Vayanaadan Manjalinu ...
Movie | Idanilangal (1985) |
Movie Director | IV Sasi |
Lyrics | S Ramesan Nair |
Music | MS Viswanathan |
Singers | P Susheela |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Jayalakshmi Ravindranath Um...o o ....um um o o o.... Vayanaadan manjalinenthu niram ee vaasanacheppinte thankaniram (vayanaadan.....) vayalelakkilikalthan punnaaram ee vanamullakkudilinu sangeetham (vayalelakkilikalthan.....) vayanaadan manjalinenthu niram ee vaasanacheppinte thankaniram panineero paalamrutho.... panineero paalamrutho kunnathe puzhayil kulikkaanirangunna kumbhathin panchamiyo (kunnathe.....) ponnum vayambum naavilalinjaal polipolipoove poliyaamo ponnolayil irunnaadaamo vayanaadan manjalinenthu niram ee vaasanacheppinte thankaniram maampoovo thenpoovo maampoovo.... thenpoovo.... mangalamkaavil bhagavathiyaniyunna maalayil maanikyamo chemmaanathumbathu valliyoonjaalittaal chenthengin pookkulaykkaadaamo chanthathil chaanchakkamaadaamo (vayanaadan.....) | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് ഉം..ഓ ഓ ....ഉം ഉം ഓ ഓ ഓ.... വയനാടൻ മഞ്ഞളിനെന്തു നിറം ഈ വാസനചെപ്പിന്റെ തങ്കനിറം (വയനാടൻ.....) വയലേലക്കിളികൾതൻ പുന്നാരം ഈ വനമുല്ലക്കുടിലിനു സംഗീതം (വയലേലക്കിളികൾതൻ.....) വയനാടൻ മഞ്ഞളിനെന്തു നിറം ഈ വാസനചെപ്പിന്റെ തങ്കനിറം പനിനീരോ പാലമൃതോ.... പനിനീരോ പാലമൃതോ കുന്നത്തെ പുഴയിൽ കുളിക്കാനിറങ്ങുന്ന കുംഭത്തിൻ പഞ്ചമിയോ (കുന്നത്തെ.....) പൊന്നും വയമ്പും നാവിലലിഞ്ഞാൽ പൊലിപൊലിപൂവേ പൊലിയാമോ പൊന്നോലയിൽ ഇരുന്നാടാമോ വയനാടൻ മഞ്ഞളിനെന്തു നിറം ഈ വാസനചെപ്പിന്റെ തങ്കനിറം മാമ്പൂവോ തേൻപൂവോ മാമ്പൂവോ.... തേൻപൂവോ.... മംഗളംകാവിൽ ഭഗവതിയണിയുന്ന മാലയിൽ മാണിക്യമോ ചെമ്മാനത്തുമ്പത്തു വള്ളിയൂഞ്ഞാലിട്ടാൽ ചെന്തെങ്ങിൻ പൂക്കുലയ്ക്കാടാമോ ചന്തത്തിൽ ചാഞ്ചക്കമാടാമോ (വയനാടൻ.....) |
Other Songs in this movie
- Indrachaapathin njaanazhinju
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : MS Viswanathan