മാഞ്ചോലക്കുയിലേ ...
ചിത്രം | കരിമ്പിന് പൂവിനക്കരെ (1985) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ശ്യാം |
ആലാപനം | കെ എസ് ചിത്ര, പി ജയചന്ദ്രൻ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on January 1, 2011 മാഞ്ചോലക്കുയിലേ മാവേലിക്കുയിലേ മലയും പുഴയും താണ്ടി മഴയും വെയിലും തീണ്ടി വായോ ഈ വഴിയേ വായോ ഈ വഴിയേ (മാഞ്ചോലക്കുയിലേ...) ആറ്റോരം പൂക്കൈത തുമ്പോലകൾ കാറ്റത്ത് ജലവീണ മീട്ടുമ്പോഴും പകലിന്റെ പൊന്നാട പുഴയിൽ വീണിളകുന്ന പുതുകാന്തി നിറയുമ്പോഴും മനസ്സിലു മധുരവുമായി അതിനൊരു ലഹരിയുമായി പാടൂ പൂങ്കുയിലേ പാടൂ പൂങ്കുയിലേ (മാഞ്ചോലക്കുയിലേ...) കുന്നത്തെ മേക്കാവിലാറാട്ടിനോ കുഞ്ഞിന്റെ ആദ്യത്തെ ചോറൂട്ടിനോ മാമ്പൂവിൻ തേൻകൂമ്പ് മോഹിച്ചു ദാഹിച്ച് നീ പാടും തെൻപാട്ടിനോ പുതിയൊരു തകിലടി മേളം തരികിട തരികിട താളം കാണാപ്പൂങ്കുയിലേ കാണാപ്പൂങ്കുയിലേ (മാഞ്ചോലക്കുയിലേ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 1, 2011 Maancholakkuyile maavelikkuyile malayum puzhayum thaandi mazhayum veyilum theendi vaayo ee vazhiye vaayo ee vazhiye (Maancholakkuyile...) Aattoram pookkaitha thumpolakal kaattathu jalaveena meettumpozhum pakalinte ponnaada puzhayil veenilakunna puthukaanthi nirayumpozhum manassilu madhuravumaayi athinoru lahariyumaayi paadoo poonkuyile paadoo poonkuyile (Maancholakkuyile...) Kunnathe mekkaavilaaraattino kunjinte aadyathe choroottino maampoovin thenkoompu mohichu daahichu nee paadum thenpaattino puthiyoru thakiladi melam tharikida tharikida thaalam kaanaappoonkuyile kaanaappoonkuyile (Maancholakkuyile...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കരിമ്പിൻ പൂവിനക്കരെ
- ആലാപനം : പി ജയചന്ദ്രൻ, കോറസ്, കൃഷ്ണചന്ദ്രന് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- ഐരാണി പൂവേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- താതിന്താ
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം