Charithrathinte Veedhiyil ...
Movie | Jail (1966) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas, P Jayachandran, PB Sreenivas |
Lyrics
Lyrics submitted by: Sreedevi Pillai charithrathinte veedhiyil sankalpathinte manchalil ithile ithile njangalethirelkkunnu ningale ithihasangal menjunadakkum italyileoru gramam ee rajaveedhikkarikil gramavrikshathanalil anweshikkum kannukalode athmadahathode eekalppadavilirikkukayallo michalanjalo chithrakalayude muthachanakum michalanjalo manathum mannilumithuvare manushyaputhrane kandilla anweshikku kandethumennanarulicheythathu nadhan anweshikkanidamillini njan anweshikkanidamilla kalvarichoodiya karunyadeepame katharuleedaname-njangale katharuleedaname kalithozhuthil janichavane kanyanandanane pavangal njangalkkay swargarajyathinte vathil thurannavane chammattiyumay jarusalem palliyil chennuninnavane annathe vaidikanmare pareeshare thallipparanjavane magdalamariyathin kannuneer kandappol manassalinjavane marakkurisinmel kroosicha dushtarkku mappu koduthavane swargathilirikkunna viswaikapithavinte thrikkaiyil ninnum puthranmar janikkunnu avare papathinte poymukham kettikkunnu avare joodasukalakki mattunnu kalam | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ചരിത്രത്തിന്റെ വീഥിയില്‍ സങ്കല്പത്തിന്റെ മഞ്ചലില്‍ ഇതിലേ ഇതിലേ ഞങ്ങളെതിരേല്‍ക്കുന്നു നിങ്ങളേ ഇതിഹാസങ്ങള്‍ മേഞ്ഞു നടക്കും ഇറ്റലിയിലെയൊരു ഗ്രാമം ഈ രാജവീഥിക്കരികില്‍ ഗ്രാമവൃക്ഷത്തണലില്‍ അന്വേഷിക്കും കണ്ണുകളോടെ ആത്മദാഹത്തോടെ ഈക്കല്‍പ്പടവിലിരിക്കുകയല്ലോ മൈക്കലേഞ്ജലോ ചിത്രകലയുടെ മുത്തച്ഛനാകും മൈക്കലേഞ്ജലോ മാനത്തും മണ്ണിലിമിതുവരെ മനുഷ്യപുത്രനെ കണ്ടില്ല അന്വേഷിക്കൂ കണ്ടെത്തുമെന്നാണരുളിച്ചെയ്തതു നാഥന്‍ അന്വേഷിക്കാനിടമില്ലിനിന്‍ ഞാന്‍ അന്വേഷിക്കാനിടമില്ലാ. കാല്‍ വരി ചൂടിയ കാരുണ്യദീപമേ കാത്തരുളീടേണമേ -ഞങ്ങളെ കാത്തരുളീടേണമേ കാലിത്തൊഴുത്തില്‍ ജനിച്ചവനേ കന്യാനന്ദനനേ പാവങ്ങള്‍ ഞങ്ങള്‍ക്കായ് സ്വര്‍ഗ്ഗരാജ്യത്തിന്റെ വാതില്‍ തുറന്നവനേ ചമ്മട്ടിയുമായി ജറുശലേം പള്ളിയില്‍ ചെന്നു നിന്നവനേ അന്നത്തെ വൈദീകന്മാരേ പരീശരെ തള്ളീപ്പറഞ്ഞവനേ മഗ്നലമറിയത്തിന്‍ കണ്ണുനീര്‍ കണ്ടപ്പോള്‍ മനസ്സലിഞ്ഞവനേ മരക്കുരിശ്ശിന്മേല്‍ ക്രൂശിച്ച ദുഷ്ടര്‍ക്കു മാപ്പു കൊടുത്തവനേ സ്വര്‍ഗത്തിലിരിക്കുന്ന വിശ്വൈകപിതാവിന്റെ തൃക്കൈയില്‍ നിന്നും പുത്രന്മാര്‍ ജനിക്കുന്നു അവരെ പാപത്തിന്റെ പൊയ് മുഖം കെട്ടിക്കുന്നു അവരെ ജൂഡാസുകളാക്കി മാറ്റുന്നു കാലം. |
Other Songs in this movie
- Munnil Mookamam
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Killiyaattin
- Singer : S Janaki | Lyrics : Vayalar | Music : G Devarajan
- Saavithriyalla
- Singer : LR Eeswari | Lyrics : Vayalar | Music : G Devarajan
- Chithrakaarante hridayam
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Kaattariyilla Kadalariyilla
- Singer : AM Raja | Lyrics : Vayalar | Music : G Devarajan
- Kalichirimaaraatha Kaalam
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Thankavilakkathu
- Singer : S Janaki | Lyrics : Vayalar | Music : G Devarajan