View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹൃദയം കൊണ്ടെഴുതുന്ന ...

ചിത്രംഅക്ഷരത്തെറ്റ് (1989)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംശ്യാം
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by devi pillai on August 22, 2008

ഹൃദയം കൊണ്ടെഴുതുന്ന കവിത
പ്രണയാമൃതം അതിന്‍ ഭാഷ
അർത്ഥം അനര്‍ത്ഥമായ് കാണാതിരുന്നാല്‍
അക്ഷരത്തെറ്റ് വരുത്താതിരുന്നാല്‍
അതു മഹാകാവ്യം ദാമ്പത്യം മഹാകാവ്യം

പതറാതെ പാടിയ നാവുകളുണ്ടോ
ഇടറാതെയാടിയ പാദങ്ങളുണ്ടോ
തെറ്റും രാഗം പിഴയ്ക്കും താളം
തിരുത്തലിലൂടെ തുടരും പ്രവാഹം
ഈ ജീവഗാനപ്രവാഹം

തെളിയാത്തബന്ധത്തിന്‍ ചിത്രങ്ങൾ‍ വീണ്ടും
സഹനവര്‍ണ്ണങ്ങളാൽ‍ എഴുതണം നമ്മള്‍
വര്‍ഷംകൊണ്ടും വസന്തംകൊണ്ടും
വേനലിന്‍ പാപം കഴുകുന്നു കാലം
ആ പരബ്രഹ്മമാം കാലം



Added by devi pillai on August 22, 2008

Hridayamkondezhuthunna Kavitha
Pranayamrutham Athin Bhaasha
Artham Anarthamay Kaanathirunnal
Aksharathettu Varuthaathirunnal
Athu Mahaakavyam Dampathyam Oru mahaakavyam

Patharathe Paadiya Navukalundo
Idaratheyadiya Padangalundo
Thettum Ragam Pizhakkum Thalam
Thiruthaliloode Thudarum Pravaham
Ee Jeeva Gaanapravaham

Theliyatha Bandhathin Chithrangal Veendum
Sahana Varnnangalal Ezhuthanam Nammal
Varsham Kondum Vasantham Kondum
Venalin paapam Kazhukunnu Kaalam
Aa parabramhamaam Kaalam



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആഷാഢ രാത്രിയില്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
ഹൃദയം കൊണ്ടെഴുതുന്ന
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം