View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാവില്‍ പൂന്തേന്‍ ...

ചിത്രംനാടുവാഴികള്‍ (1989)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംശ്യാം
ആലാപനംഉണ്ണി മേനോന്‍, ദിനേശ്

വരികള്‍

Added by devi pillai on March 10, 2009
രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ
ആടിപ്പാടാന്‍ നീയും പോരാമോ
ആരിയങ്കാവില്‍ വേലകഴിഞ്ഞൂ
ആവണിപ്പാടത്ത് പൂക്കള്‍കൊഴിഞ്ഞു
ആറ്റിലാടുന്ന ആമ്പല്‍പ്പൂവിന്റെ
തേന്‍ നുകര്‍ന്നേവരാം
ചെല്ലപ്പൂഞ്ചെണ്ടൊന്നു കൊണ്ടുംതരാം


തീരത്തു ചായുന്ന നറും പൂഞ്ചില്ല ഞാനൊന്നുലച്ചു
പൂമാരിപെയ്യുമ്പോള്‍ ആറിന്നാരാമമാകുന്നു രാവില്‍
വെള്ളിനിലാവിന്‍ വെണ്‍പട്ടുചൂടും
ആറിന്‍പൂമണി മാറില്‍
അല്ലികള്‍ കൂമ്പിയ വെള്ളാമ്പല്‍ പൂവുകള്‍
പാതിപൂമിഴി നീട്ടുമ്പോള്‍
നാടന്‍ കാറ്റില്‍ നറുമണം
ലാലാലാലാ ലലലല.........
രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ
ആടിപ്പാടാന്‍ നീയും പോരാമോ


മാനത്തേ മാറാപ്പില്‍ നിന്നും
മാണിക്യക്കല്ലിട്ടതാര്
മാണിക്യം കാണാതെ പാവം
മാറാപ്പുതാങ്ങുന്നു രാവ്
വെള്ളിപ്പൂവാമ്പല്‍ ചെണ്ടിലിരുന്നു
കാറ്റിലതുപറഞ്ഞാടി
അല്ലൊപ്പൂത്താരം കാറ്റിലുലഞ്ഞു
ആമ്പലൊന്നലിഞ്ഞാടുമ്പോള്‍
മൂളിപ്പോയി പരിമളം

ലാലാലാലാ ലലലല.........
രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ
ആടിപ്പാടാന്‍ നീയും പോരാമോ

----------------------------------

Added by devi pillai on March 10, 2009
ravil poonthen thedum poonkaatte
aadippadan neeyum poramo
aariyankavil velakazhinju
aavanippadathu pookkal kozhinjoo
aattiladunna aambalpoovinte
thennukarnne varaam
chellapponchendonnu koode kondum tharamm

theerathu chaayunna narumpoonchilla njaanonnulachu
poomaaripeyyumpol aarinn-
aaraamamaakunnu raavil
vellinilaavin venpattu choodum aarin poomani maaril
allikal koombiya vellaambal poovukal paathipoomizhi neettumpol
naadankaattil narumanam
laalaalaalaa laalalala
ravil poonthen thedum poonkaatte
aadippadan neeyum poramo

maanathe maarappil ninnum maanikyakkallittathaaru
maanikyam kaanaathe paavam maaraappuperunnu raavu
vellippoovaambal chendilirunnu kaattilathuparanjaadi
allippoothaaram kaattillulanju
aambalonnalinjaadumpol
moolippoyi parimalam
ravil poonthen thedum poonkaatte
aadippadan neeyum poramo...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓ നദിയോരത്തില്
ആലാപനം : ദിനേശ്, കൃഷ്ണചന്ദ്രന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ശ്യാം
വെണ്‍ തൂവല്‍ പക്ഷി
ആലാപനം : ദിനേശ്   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ശ്യാം