View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തെന്നലിന്‍ തേരേറി ...

ചിത്രംഅമ്മാവനു പറ്റിയ അമളി (1989)
ചലച്ചിത്ര സംവിധാനംഅഗസ്റ്റിന്‍ പ്രകാശ്
ഗാനരചനഎം ഡി രാജേന്ദ്രന്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംജി വേണുഗോപാല്‍, ആശാലത

വരികള്‍

Lyrics submitted by: Jija Subramanian

Thennalin therileri manja mandaaram choodi
en divaaswapname nee varoo nee varoo
manju peyyunna maanam manju samgeetha yaamam
ponmulam thandumaayi nee varoo nee varoo

Ente mounangal moolum sakhee yugmagaanangal maathram
nin dalangalil veenurangi njaan neelabhrumgamaakum
nee varoo nee varoo
Thennalin therileri manja mandaaram choodi
en divaaswapname nee varoo nee varoo

Pushyraagangalaayi nava pushpahaarangal korkkum
premagamgayil neenthi neenthi njaan raajahamsamaakum
nee varoo nee varoo
manju peyyunna maanam manju samgeetha yaamam
ponmulam thandumaayi nee varoo nee varoo
Thennalin therileri manja mandaaram choodi
en divaaswapname nee varoo nee varoo
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

(പു) തെന്നലിന്‍ തേരിലേറി മഞ്ഞമന്ദാരം ചൂടി
എന്‍ ദിവാസ്വപ്നമേ നീ വരൂ നീ വരൂ
(സ്ത്രീ) മഞ്ഞു പെയ്യുന്ന മാനം മഞ്ജുസംഗീത യാമം
പൊന്‍മുളംതണ്ടുമായി നീ വരൂ നീ വരൂ

(പു) എന്റെ മൗനങ്ങള്‍ മൂളും സഖി യുഗ്മഗാനങ്ങള്‍ മാത്രം (2)
നിന്‍ ദലങ്ങളില്‍ വീണുറങ്ങി ഞാന്‍ നീലഭൃംഗമാകും (2)
നീ വരൂ നീ വരൂ

(പു) തെന്നലിന്‍ തേരിലേറി മഞ്ഞമന്ദാരം ചൂടി
എന്‍ ദിവാസ്വപ്നമേ നീ വരൂ നീ വരൂ

(സ്ത്രീ) പുഷ്യരാഗങ്ങളായി നവ പുഷ്പഹാരങ്ങള്‍ കോര്‍ക്കും (2)
പ്രേമഗംഗയില്‍ നീന്തി നീന്തി ഞാന്‍ രാജഹംസമാകും (2)
നീ വരൂ നീ വരൂ

(സ്ത്രീ) മഞ്ഞു പെയ്യുന്ന മാനം മഞ്ജുസംഗീത യാമം
പൊന്‍മുളംതണ്ടുമായി നീ വരൂ നീ വരൂ
(ഡു) തെന്നലിന്‍ തേരിലേറി മഞ്ഞമന്ദാരം ചൂടി
എന്‍ ദിവാസ്വപ്നമേ നീ വരൂ നീ വരൂ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീലപ്പൂവിരിയും
ആലാപനം : കെ എസ് മിനി   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എ ടി ഉമ്മര്‍
മെല്ലെ മെല്ലെ
ആലാപനം : ഉമ മഹേശ്വരി   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എ ടി ഉമ്മര്‍
തൂവാനം പുല്‍കി പുല്‍കി
ആലാപനം : കെ ജെ യേശുദാസ്   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എ ടി ഉമ്മര്‍