View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണീര്‍പ്പൂവിന്റെ ...

ചിത്രംകിരീടം (1989)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനകൈതപ്രം
സംഗീതംജോണ്‍സണ്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Indu Ramesh

Kanneerppoovinte kavilil thalodi
eeenam muzhangum pazham paattil mungi..
kanneerppoovinte kavilil thalodi
eeenam muzhangum pazham paattil mungi
maruvaakku kelkkaan kaathu nilkkaathe
poothumpiyenthe maranju.. enthe
pullorkkudam pole thengi...
(kanneerppoovinte... )

unnikkidaavinnu nalkaan
amma nenchil paalaazhiyenthi..
aayiram kai neetti ninnu
soorya thaapamaay thaathante shokam
vida chollave nimishangalil
jalarekhakal veenalinju..
kanivekumee venmeghavum
mazhaneerkkinaavaay maranju..doore
pullorkkudam kenurangi...
(kanneerppoovinte)

oru kunju paattaay vithumpi
manju pooncholayentho thiranju..
aareyo thedippidanju
kaattumorupaadu naalaayalanju..
poonthennalil ponnolamaay
oru paazhkkireedam maranju..
kadanangalil thunayaakuvaan
veruthe orungunna mounam.. engo
pullorkkudam pole vingi...
(kanneerppoovinte... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി..
കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി..
മറുവാക്കു കേള്‍ക്കാന്‍ കാത്തു നിൽക്കാതെ
പൂത്തുമ്പിയെന്തേ മറഞ്ഞൂ.. എന്തേ
പുള്ളോര്‍ക്കുടം പോലെ തേങ്ങി...
(കണ്ണീര്‍പ്പൂവിന്റെ... )

ഉണ്ണിക്കിടാവിന്നു നല്‍കാന്‍
അമ്മ നെഞ്ചിൽ പാലാഴിയേന്തി..
ആയിരം കൈ നീട്ടി നിന്നു
സൂര്യതാപമായ് താതന്റെ ശോകം
വിട ചൊല്ലവേ നിമിഷങ്ങളില്‍
ജലരേഖകള്‍ വീണലിഞ്ഞൂ..
കനിവേകുമീ വെണ്മേഘവും
മഴനീര്‍ക്കിനാവായ് മറഞ്ഞു.. ദൂരേ
പുള്ളോര്‍ക്കുടം കേണുറങ്ങി...
(കണ്ണീര്‍പ്പൂവിന്റെ... )

ഒരു കുഞ്ഞുപാട്ടായ് വിതുമ്പീ
മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു..
ആരെയോ തേടിപ്പിടഞ്ഞൂ
കാറ്റുമൊരുപാടു നാളായലഞ്ഞു..
പൂന്തെന്നലില്‍ പൊന്നോളമായ്
ഒരു പാഴ്കിരീടം മറഞ്ഞൂ..
കദനങ്ങളില്‍ തുണയാകുവാന്‍
വെറുതെയൊരുങ്ങുന്ന മൗനം.. എങ്ങോ
പുള്ളോര്‍ക്കുടം പോലെ വിങ്ങി...
(കണ്ണീര്‍പ്പൂവിന്റെ... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മേടപ്പൊന്നോടം
ആലാപനം : ബാലഗോപാലന്‍ തമ്പി   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍