View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണീര്‍ക്കായലിലേതോ ...

ചിത്രംറാംജി റാവ് സ്പീക്കിങ്ങ് (1989)
ചലച്ചിത്ര സംവിധാനംലാല്‍, സിദ്ദിഖ്
ഗാനരചനബിച്ചു തിരുമല
സംഗീതംഎസ്‌ ബാലകൃഷ്ണന്‍
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ

വരികള്‍

Added by vikasvenattu@gmail.com on January 29, 2010

കണ്ണീര്‍ക്കായലിലേതോ കടലാസിന്‍റെ തോണി
അലയും കാറ്റിലുലയും രണ്ടു കരയും ദൂരെ ദൂരെ
മനസ്സിലെ ഭാരം പങ്കുവെയ്ക്കുവാനും
കൂടെയില്ലൊരാളും കൂട്ടിന്നു വേറെ
(കണ്ണീര്‍)

ഇരുട്ടിലങ്ങേതോ കോണില്‍ നാലഞ്ചു നക്ഷത്രങ്ങള്‍
കാവല്‍വിളക്കെന്നോണം കാണാമെന്നാലും
കറുപ്പെഴും മേഘക്കീറില്‍ വീഴുന്ന മിന്നല്‍ച്ചാലില്‍
രാവിന്‍റെ ശാപം തെല്ലും തീരില്ലെന്നാലും
തിരക്കൈയ്യിലാടി തീരങ്ങള്‍ തേടി
ദിശയറിയാതെ കാതോര്‍ത്തു നില്പൂ
കടല്‍പ്പക്ഷി പാടും പാട്ടൊന്നു കേള്‍ക്കാന്‍
(കണ്ണീര്‍)

ചുഴിത്തിരയ്ക്കുള്ളില്‍ ചുറ്റും ജീവന്‍റെയാശാനാളം
കാറ്റിന്‍റെ കൈകള്‍ കെട്ടും യാമങ്ങള്‍ മാത്രം
വിളമ്പുവാനില്ലെന്നാലും നോവിന്‍റെ മണ്‍പാത്രങ്ങള്‍
ദാഹിച്ച നീരിന്നൂഴം തേടുന്നു വീണ്ടും
വിളിപ്പാടു ചാരെ വീശുന്ന ശീലില്‍
കിഴക്കിന്‍റെ ചുണ്ടില്‍ പൂശുന്ന ചേലില്‍
അടുക്കുന്നു തീരം ഇനിയില്ല ദൂരം
(കണ്ണീര്‍)

----------------------------------

Added by Susie on July 11, 2010

kanneerkkaayaliletho kadalaasinte thoni
alayum kaattilulayum randu karayum doore doore
manassile bhaaram pankuveykkuvaanum
koodeyillloraalum koottinnu vere
(kanneer)

iruttilangetho konil naalanchu nakshathrangal
kaavalvilakkennonam kaanaamennaalum
karuppezhum meghakkeeril veezhunna minnalchaalil
raavinte shaapam thellum theerillennaalum
thirakkayyilaadi theerangal thedi
dishayariyaathe kaathorthu nilppoo
kadalppakshi paadum paattonnu kelkkaan
(kanneer)

chuzhithiraykkullil chuttum jeevante aashaa naalam
kaattinte kaikal kettum yaamangal maathram
vilambuvaanillennaalum novinte manpaathrangal
daahicha neerinnoozham thedunnu veendum
vilippaadu chaare veeshunna sheelil
kizhakkinte chundil pooshunna chelil
adukkunnu theeram iniyilla dooram
(kanneer)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അവനവന്‍ കുരുക്കുന്ന
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌, സി ഒ ആന്റോ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
കളിക്കളം ഇത് കളിക്കളം
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
ഒരായിരം കിനാക്കളാല്‍
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, ഉണ്ണി മേനോന്‍, കോറസ്‌, സി ഒ ആന്റോ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍