View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാനനച്ഛായകള്‍ ...

ചിത്രംഒരു സായാഹ്നത്തിന്റെ സ്വപ്നം (1989)
ചലച്ചിത്ര സംവിധാനംഭരതന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by vikasvenattu@gmail.com on January 22, 2010

കാനനച്ഛായകള്‍ നീളേ
കളിയാടും തെന്നലേ (കാനനച്ഛായ)
കൂടെ വരാം ഞങ്ങള്‍, പാടി വരാം ഞങ്ങള്‍
പൂക്കുടകള്‍ നീര്‍ത്തീ നീലവാനം...

(കാനന...)

അതിരുകളില്ലാ ആശകള്‍പോലെ
മതിലുകളില്ലാ മാനസം‌പോലെ
പുലരൊളിതന്‍ തീരം അകലെയതാ കാണ്മൂ
അഴിമുഖങ്ങള്‍ തേടി പുഴയൊഴുകും‌പോലെ
വരവായി വരവായി വീണ്ടും....
മണ്ണിനും വിണ്ണിനും മാധുര്യമായവര്‍

(കാനന...)

കദളികള്‍ പൂക്കും കാടുകള്‍ തോറും
കിളികളെപ്പോലെ കീര്‍ത്തനം പാടി
അലയുക നാമെന്നും അതിലെഴുമാനന്ദം
നുകരുക നാമെന്നും മധുകരങ്ങള്‍പോലെ
കണികാണാന്‍ വിരിയുന്നു വീണ്ടും
മണ്ണിന്റെ നന്മതന്‍ മാധുര്യമായവര്‍

(കാനന...)


----------------------------------

Added by Susie on July 11, 2010

kaananachaayakal neele
kaliyaadum thennale
kaananachaayakal neele
kaliyaadum thennale
koode varaam njangal paadi varaam njangal
pookkudakal neerthee neelavaanam
(kaanana)

athirukalillaa aashakal pole
mathilukalillaa maanasam pole
pularolithan theeram akaleyathaa kaanmoo
azhimukhangal thedi puzhayozhukumpole
varavaayi varavaayi veendum
manninum vinninum maadhuryamaayavar
(kaanana)

kadalikal pookkum kaadukal thorum
kilikaleppole keerthanam paadi
alayuka naamennum athilezhum aanandam
nukaruka naamennum madhukarangal pole
kanikaanaan viriyunnu veendum
manninte nanma than maadhuryamaayavar
(kaanana)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അറിയാത്ത ദൂരത്തിലെങ്ങുനിന്നോ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഔസേപ്പച്ചന്‍
നിലാവും കിനാവും
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഔസേപ്പച്ചന്‍
അറിയാത്ത ദൂരത്തിലെങ്ങുനിന്നോ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഔസേപ്പച്ചന്‍
മുകിലുകള്‍ മൂളി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഔസേപ്പച്ചന്‍