View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിഞ്ചിലം തേന്മൊഴി ...

ചിത്രംദശരഥം (1989)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംജോണ്‍സണ്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by shine_s2000@yahoo.com on January 29, 2009

Chinchilam thenmozhi chinthukal
mannil neele itha
aayiram vaasaram prananil pookkum neram
engum aarama bhangiyaay ullil aananda veechiyaay
innee ekantha veedhiyil
ilam varnakilikal pakarumoretho azhke
(Chinchilam ...)

chaare kochukochu kaikal neyyumolamo
innu nenjin thaalamaay
chaare kochukochu kaikal neyyumolamo
innu nenjin thaalamaay
pookkalamekum pulakamode
ullasamaakum udayamonnil
bhoomiyil niranjidum nirangal than
kanangal vaarichoodi
ilam varnakilikal pakarumoretho azhke
(Chinchilam ...)

melle pichavechu poovidunna paadangal
kannukalkkorulsavam
melle pichavechu poovidunna paadangal
kannukalkkorulsavam
madhumaariyaakum konchalkondu
vachalamaakum velayonnil
neelave thirinjidum malarkalthan
sugandhamaayi maari
ilam varnakilikal pakarumoretho azhke
(Chinchilam ...)



----------------------------------


Added by Sree on February 3, 2011

ചിഞ്ചിലം തേന്മൊഴി ചിന്തുകള്‍
മണ്ണില്‍ നീളേ ...ഇതാ
ആയിരം വാസരം പ്രാണനില്‍ പൂക്കും നേരം
എങ്ങും ആരാമ ഭംഗിയായി ..
ഉള്ളില്‍ ആനന്ദ വീചിയായി ..ഇന്നീ ഏകാന്ത വേദിയില്‍
ഇളം വര്‍ണകിളികള്‍ പകരുമൊരേതോ അഴകേ
(ചിഞ്ചിലം)

ചാരേ കൊച്ചു കൊച്ചു കൈകള്‍ നെയ്യുമോളമോ
ഇന്നു നെഞ്ചിന്‍ താളമായി .. (2 )
പൂക്കാലമേകും പുളകമോടെ
ഉല്ലാസമാകും ഉദയമൊന്നില്‍
ഭൂമിയില്‍ നിറഞ്ഞിടും നിറങ്ങള്‍ തന്‍
കണങ്ങള്‍ വാരി ചൂടി
ഇളം വര്‍ണകിളികള്‍ പകരുമൊരേതോ അഴകേ
(ചിഞ്ചിലം)

മെല്ലെ പിച്ചവെച്ചു പൂവിടുന്ന പാദങ്ങള്‍
കണ്ണുകൾക്കൊരുല്‍സവം (2 )
മധുമാരിയാകും കൊഞ്ചല്‍ കൊണ്ടു
വാചാലമാകും വേളയൊന്നില്‍
നീളവേ വിരിഞ്ഞിടും മലര്‍കള്‍ തന്‍
സുഗന്ധമായി മാറി
ഇളം വര്‍ണകിളികള്‍ പകരുമൊരേതോ അഴകേ
(ചിഞ്ചിലം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മന്ദാരച്ചെപ്പുണ്ടോ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍