View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു നാദം ഓര്‍മ്മയില്‍ ...

ചിത്രംമൃഗയ (1989)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

oru naadam ormmayil unarunnu
ozhukukayaay navadhaara sirakalilaake
thirayunnu hridayangal arivinte theerangal

ee velichathin pushpangal
nalla naale than kaavyangal
snehathaarunya geethangal
thaalam poojikkum vedangal
dukhathin vaanil ithiri swapnam
thuzhayum maarivil povolam
akkarappachakal illenkil
ikkareykkenthaanoraashwaasam
(oru naadam)

poovidum puthen bandhangal
jeevithathinte thaalangal
kannu kaanaathe nilkkumbol
kai tharunnavar daivangal
ellaam thakarumennothidum
saagarathinte aazhangal
ratnangal than bhandanangal
mutholi chinthunna sathwangal
(oru naadam)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഒരു നാദം ഓര്‍മ്മയില്‍ ഉണരുന്നു ഒഴുകുകയായ്
നവധാര സിരകളിലാകെ തിരയുന്നു ഹൃദയങ്ങള്‍
അറിവിന്റെ തീരങ്ങള്‍

ഈ വെളിച്ചത്തിന്‍ പുഷ്പങ്ങള്‍
നല്ല നാളെ തന്‍ കാവ്യങ്ങള്‍
സ്നേഹ താരുണ്യ ഗീതങ്ങള്‍
താളം പൂജിക്കും വേദങ്ങള്‍
ദുഖത്തിന്‍ വാനില്‍ ഇത്തിരി സ്വപ്നം
തുഴയും മാരിവില്‍ പോവോളം
അക്കരപ്പച്ചകള്‍ ഇല്ലെങ്കില്‍
ഇക്കരയ്ക്കെന്താണൊരാശ്വാസം
(ഒരു നാദം)

പൂവിടും പുത്തന്‍ ബന്ധങ്ങള്‍
ജീവിതത്തിന്റെ താളങ്ങള്‍
കണ്ണ് കാണാതെ നില്‍ക്കുമ്പോള്‍
കൈ തരുന്നവര്‍ ദൈവങ്ങള്‍
എല്ലാം തകരും എന്നോതിടും
സാഗരത്തിന്റെ ആഴങ്ങള്‍
രത്നങ്ങള്‍ തന്‍ ഭാന്ദനങ്ങള്‍
മുത്തൊലി ചിന്തുന്ന സത്വങ്ങള്‍
(ഒരു നാദം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരിക്കല്‍ നിറഞ്ഞും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശങ്കര്‍ ഗണേഷ്‌