View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Etho Kadinjool ...

MovieKaalalppada (1989)
Movie DirectorViji Thampy
LyricsBichu Thirumala
MusicJacob C Alexander
SingersKJ Yesudas

Lyrics

Lyrics submitted by: Jija Subramanian

Etho kadinjool kinaavinte chillayil oonjaalidum mohamme
Ezhalla ezhunooru varnnangalidum ninte thooval kudangal virinjuvo
um..um..um..

Poovukalude naanavum poonkilikalude eenavum
Nukarnnum pakarnnum manjaruviyum kunjalakalum (2)
Maaril nakham kandu maarolsavangalkku rekha padam neythidunnuvo
um..um..um..
(Etho kadinjoolkinaavinte ...)

Kaalthalakal kilungiyum kainakhenthu minungiyum
Kaathare aathire aare nee thedunnu
Ee vasantha vikaaravum lolamaam anuraagavum
Ninte manassil othunguvaan kaathu nilkkukayaanitha
Nin noopuram melle konchunna sheelalle
innona sangeetha saadhakam
um..um..um..
(Etho kadinjoolkinaavinte ...)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഏതോ കടിഞ്ഞൂല്‍ കിനാവിന്റെ ചില്ലയില്‍ ഊഞ്ഞാലിടും മോഹമേ
ഏഴല്ല എഴുനൂറു വര്‍ണ്ണങ്ങളിടും നിന്റെ തൂവല്‍ കുടങ്ങള്‍ വിരിഞ്ഞുവോ
ഉം ..... ഉം ..... ഉം .....


പൂവുകളുടെ നാണവും പൂങ്കിളികളുടെ ഈണവും
നുകര്‍ന്നും പകര്‍ന്നും മഞ്ഞരുവിയും കുഞ്ഞലകളും
പൂവുകളുടെ നാണവും പൂങ്കിളികളുടെ ഈണവും
നുകര്‍ന്നും പകര്‍ന്നും മഞ്ഞരുവിയും കുഞ്ഞലകളും
മാറില്‍ നഖം കൊണ്ട് മാരോത്സവങ്ങള്‍ക്ക് രേഖാപടം നെയ്തിടുന്നുവോ
ഉം.....ഉം..... ഉം..... (ഏതോ കടിഞ്ഞൂല്‍ )


കാല്‍ത്തളകള്‍ കിലുങ്ങിയും കൈ നഖേന്ദു മിനുങ്ങിയും
കാതരേ ആതിരേ ആരെ നീ തേടുന്നു
ഈ വസന്ത വികാരവും ലോലമാം അനുരാഗവും
നിന്റെ മനസ്സില്‍ ഒതുങ്ങുവാന്‍ കാത്തു നില്ക്കുകയാണിതാ
നിന്‍ നൂപുരം മെല്ലെ കൊഞ്ചുന്ന ശീലല്ലേ നിന്‍ മൗന സംഗീത സാധകം
ഉം....ഉം....ഉം..... (ഏതോ കടിഞ്ഞൂല്‍ )


Other Songs in this movie