Eenam Thuyilunartheenam ...
Movie | Nombarathippoovu (1987) |
Movie Director | P Padmarajan |
Lyrics | ONV Kurup |
Music | MG Radhakrishnan |
Singers | KS Chithra |
Lyrics
Lyrics submitted by: Dr. Susie Pazhavarical eenam thuyilunartheenam mooliyen veenakkidaangale poroo naanam mizhikalil naanam thulumbumee onappoovinoramrithethu (eenam) chandrashaala than chandanappadiyil chaanchakkamaaduvathaaro varnna visharikal veeshi veeshi valakal paadi thalakal paadi vannethirelkkunnu (eenam) indushobhamaam nettiyil kulirin kunkumam charthuvathaaro anthiveyilile ponnu pooshi jalatharangamazhakil meetti ninne vilikkunnu (eenam) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ഈണം തുയിലുണര്‍ത്തീണം മൂളിയെന്‍ വീണക്കിടാങ്ങളേ പോരൂ നാണം മിഴികളില്‍ നാണം തുളുമ്പുമീ ഓണപ്പൂവിനൊരമൃതേത്ത് (ഈണം) ചന്ദ്രശാലതന്‍ ചന്ദനപ്പടിയില്‍ ചാഞ്ചക്കമാടുവതാരോ വര്‍ണ്ണവിശറികള്‍ വീശി വീശി വളകള്‍ പാടി തളകള്‍ പാടി വന്നെതിരേല്‍ക്കുന്നൂ... (ഈണം) ഇന്ദുശോഭമാം നെറ്റിയില്‍ കുളിരിന്‍ കുങ്കുമം ചാര്‍ത്തുവതാരോ അന്തിവെയിലിലെ പൊന്നുപൂശി ജലതരംഗമഴകില്‍ മീട്ടി... നിന്നെ വിളിക്കുന്നൂ... (ഈണം) |
Other Songs in this movie
- Peru Peraykka
- Singer : KS Chithra | Lyrics : ONV Kurup | Music : MG Radhakrishnan