Vaathilppazuthilooden ...
Movie | Idanaazhiyil Oru Kaalocha (1987) |
Movie Director | Bhadran |
Lyrics | ONV Kurup |
Music | V Dakshinamoorthy |
Singers | KS Chithra |
Lyrics
Added by jacob.john1@gmail.com on March 24, 2010 വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം വാരി വിതറും തൃസന്ധ്യ പോകേ... അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍ കളമധുരമാം കാലൊച്ച കേട്ടു.... മധുരമാം കാലൊച്ച കേട്ടു.. [വാതില്‍ പഴുതിലൂടെന്‍ .......] ഹൃദയത്തിന്‍ തന്തിയില്‍ ആരോ വിരല്‍തൊടും മൃദുലമാം നിസ്വനം പോലെ..... ഇലകളില്‍ ജലകണം ഇറ്റു വീഴുമ്പോലെന്‍ ഉയിരില്‍ അമൃതം തളിച്ച പോലെ... തരളവിലോലം നിന്‍ കാലൊച്ച കേട്ടു ഞാന്‍ അറിയാതെ കോരിത്തരിച്ചു പോയി അറിയാതെ കോരിത്തരിച്ചു പോയി...[വാതില്‍ പഴുതിലൂടെന്‍ .......] ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ മധുകരം (?) നുകരാതെ ഉഴറും പോലെ.. അരിയ നിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍ പൊരുളറിയാതെ ഞാന്‍ നിന്നു... നിഴലുകള്‍ കളമെഴുതുന്നൊരെന്‍ മുന്നില്‍ മറ്റൊരു സന്ധ്യയായ് നീ വന്നു.... മറ്റൊരു സന്ധ്യയായ് നീ വന്നു...[വാതില്‍ പഴുതിലൂടെന്‍ .......] ---------------------------------- Added by jacob.john1@gmail.com on March 24, 2010 vaathil pazhuthilooden munnil kunkumam vaari vitharum thrusandhya poke... athilolamen idanaazhiyil nin kala madhuramaam kaalocha kettu... madhuramaam kaalocha kettu.. [vaathil pazhuthilooden ....] hrudayathin thanthiyil aaro viralthodum mrudulamaam niswanam pole... ilakalil jalakanam ittu veezhum polen uyiril amrutham thalicha pole.. tharala vilolam nin kaalocha kettu njan ariyaathe koritharichu poyi ariyaathe koritharichu poyi...[vaathil pazhuthilooden.......] himabindu mukhapadam chaarthiya poovine madhukaram(?) nukaraathe uzharum pole ariya nin kaalocha cholliya manthrathin porulariyaathe njan ninnu.... nizhalukal kalamezhuthunnoren munnil mattoru sandhyaay nee vannu... mattoru sandhyaay nee vannu...[vaathil pazhuthilooden.......] |
Other Songs in this movie
- Vaathilppazuthilooden
- Singer : KJ Yesudas | Lyrics : ONV Kurup | Music : V Dakshinamoorthy
- Karaagre Vasathe
- Singer : Vijay Yesudas | Lyrics : Traditional | Music : V Dakshinamoorthy
- Thedithedi Ananju
- Singer : KJ Yesudas | Lyrics : ONV Kurup | Music : V Dakshinamoorthy
- Aavanippoovani
- Singer : KJ Yesudas, KS Chithra | Lyrics : ONV Kurup | Music : V Dakshinamoorthy
- Devante Chevadiyanayukilo
- Singer : KJ Yesudas | Lyrics : ONV Kurup | Music : V Dakshinamoorthy