View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നുണക്കുഴിക്കവിളില്‍ ...

ചിത്രംകണികാണും നേരം (1987)
ചലച്ചിത്ര സംവിധാനംരാജസേനന്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by admin,corrected by Deepak on August 29, 2008നുണക്കുഴി കവിളില്‍ കാണാത്ത കണിക്കൊന്ന
മലര്‍മൊട്ടു വിരിയിച്ചതാര്‍ക്കുവേണ്ടി ?
നുരയിട്ടു പൊന്തും ചിരിയൊച ചുണ്ടില്‍
നൂപുരം കിലുക്കുന്നതാര്‍ക്കു വേണ്ടി
എനിക്കു വേണ്ടി എനിക്കു വേണ്ടി എനിക്കു വേണ്ടി മാത്രം

നുണക്കുഴി കവിളില്‍ കാണത്ത കണിക്കൊന്ന
മലര്‍മൊട്ടു വിരിയിച്ചതാര്‍ക്കുവേണ്ടി

മനസ്സിന്റെ മനസ്സിലെ മാനത്തു തെളിയുന്ന
മഴവില്ലിന്‍ ഊഞ്ഞാല ആര്‍ക്കു വേണ്ടി (മനസ്സിന്റെ)
പാത്തും പതുങ്ങിയും കരളിലെ മുളം തത്ത
പഞ്ചമം മൂളുന്നതാര്‍ക്കു വേണ്ടി
നിനക്കു വേണ്ടി നിനക്കു വേണ്ടി നിനക്കു വേണ്ടി മാത്രം

കല്‍പനാ മന്ദിരത്തില്‍ കാമദേവന്‍
പണിയുന്ന കല്യാണ മണ്ടപം ആര്‍ക്കു വേണ്ടി
കണ്ണെഴുതാന്‍ അറിയാത്ത പൊട്ടുകുത്താന്‍ അറിയാത്ത
പൊന്‍ തുളസി കതിരെ നമുക്കു വേണ്ടി
നമുക്കു വേണ്ടി നമുക്കു വേണ്ടി നമുക്കു വേണ്ടി മാത്രം (നുണക്കുഴി..)

----------------------------------

Added by maathachan@gmail.com on September 8, 2008nuNakkuzhi kaviLil kaaNaaththa kaNikkonna
malaRmottu viriyichchathaaRkkuvaenTi ?
nurayittu ponthum chiriyocha chundil
noopuram kilukkunnathaaRkku vaenTi
enikku vaenTi enikku vaenTi enikku vaenTi maathRam

nuNakkuzhi kaviLil kaaNaththa kaNikkonna
malaRmottu viriyichchathaaRkkuvaenTi

manassinte manassile maanaththu theLiyunna
mazhavillin oonjaala aaRkku vaenTi (manassinte)
paaththum pathungiyum karaLile muLam thaththa
panchamam mooLunnathaaRkku vaenTi
ninakku vaenTi ninakku vaenTi ninakku vaenTi maathRam

kalpanaa mandiraththil kaamadaevan
paNiyunna kalyaaNa manTapam aaRkku vaeNTi
kaNNezhuthaan aRiyaaththa pottukuththaan aRiyaaththa
pon thuLasi kathire namukku vaeNTi
namukku vaenTi namukku vaenTi namukku vaenTi maathRam (nuNakkuzhi..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാസന്ത ചന്ദ്രികയോ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍