View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അസുരേശതാളം ...

ചിത്രംവ്രതം (1987)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനബിച്ചു തിരുമല
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍

Lyrics submitted by: Charles Vincent

Asuresha thaalam...athinaanu melam
mele maalikayil vaazhum
nenjil ahammathi vannu niranju kavinja
mahaamathimaarude thaavalam
innu thiranju pidichavidingane
sundara thaandava kelikalaaduka...
nadhim dhim na dhinam...
(asuresha thaalam...)

kaduku choruvaan idamorukkukil
kadalu thanneyum chorthum...
jaalangal kaattunnoree maanthrikan
iruttu kondu van pazhuthu mooduvaan
midukku kaattumee veeran....
aajaanu bhaahukkalullonivan
kanavilum ninavilum kalankamullavan
arinjumkondariyaathe makan pirannavan
jaalamee jaalam...
(nenjil ahammathi...)

njodiyilente kaaladiyil vannu
veenadi paninjidaamenkil
ellaarumellaam marannekkanam
athinu polumee arivu kettavar
ahithamaayi vanneedil
pinnullathellaam arinjekkanam
ivanude gunaganam karannedukkanam
ivideyittadimudi kadanjedukkanam
ente naalaanini.....
(nenjil ahammathi...)
വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

അസുരേശതാളം...അതിനാണു മേളം
മേലെ മാളികയില്‍ വാഴും
നെഞ്ഞിലഹമ്മതി വന്നു നിറഞ്ഞു കവിഞ്ഞ
മഹാമതിമാരുടെ താവളം
ഇന്നു തിരഞ്ഞു പിടിച്ചവിടിങ്ങനെ
സുന്ദരതാണ്ഡവ കേളികളാടുക...
നധിം ധിം ന ധിനം...
(അസുരേശ താളം.....)

കടുകുചോരുവാന്‍ ഇടമൊരുക്കുകില്‍
കടലു തന്നെയും ചോര്‍ത്തും...
ജാലങ്ങള്‍ കാട്ടുന്നൊരീ മാന്ത്രികന്‍
ഇരുട്ടു കൊണ്ടു വൻ‌ പഴുതു മൂടുവാന്‍
മിടുക്കു കാട്ടുമീ വീരന്‍....
ആജാനുബാഹുക്കളുള്ളോനിവന്‍
കനവിലും നിനവിലും കളങ്കമുള്ളവന്‍
അറിഞ്ഞുംകൊണ്ടറിയാതെ മകൻ പിറന്നവന്‍
(ജാലമീ ജാലം..)
(നെഞ്ഞിലഹമ്മതി...)

ഞൊടിയിലെന്റെ കാലടിയില്‍ വന്നു
വീണടി പണിഞ്ഞിടാമെങ്കില്‍
എല്ലാരുമെല്ലാം മറന്നേക്കണം
അതിനു പോലുമീ അറിവു കെട്ടവര്‍
അഹിതമായി വന്നീടില്‍
പിന്നുള്ളതെല്ലാം അറിഞ്ഞേക്കണം
ഇവനുടെ ഗുണഗണം കറന്നെടുക്കണം
ഇവിടെയിട്ടടിമുടി കടഞ്ഞെടുക്കണം
എന്റെ നാളാണിനി.....
(നെഞ്ഞിലഹമ്മതി...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സിരകളില്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
കൊടും കാറ്റില്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, പട്ടം സദന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം