View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പടച്ചവനെ ...

ചിത്രംകാലം മാറി കഥ മാറി (1987)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by devi pillai on February 20, 2010

ആ... പടച്ചവനേ കരം പിടിച്ചവനേ
ഇരുട്ടില്‍പ്പെട്ടുഴലുമ്പോള്‍
ആ... പടച്ചവനേ കരം പിടിച്ചവനേ
ഇരുട്ടില്‍പ്പെട്ടുഴലുമ്പോള്‍
കരുണതന്‍ കരം നീട്ടി
വെളിച്ചത്തിലേക്കെന്നെ നയിച്ചവനേ
തളരാതെ വീഴാതെ തുണച്ചവനേ
ആ.. പടച്ചവനേ കരം പിടിച്ചവനേ

നരജന്മ ദുരിതത്തിന്‍ കരകാണാക്കടലിലെന്‍
ചെറുതോണി കാറ്റത്തു മറിഞ്ഞനേരം
തുഴയാനും പറ്റാതെ താണപ്പോള്‍
ആശ്വാസത്തുറമുഖത്തേക്കെന്നെ നയിച്ചവനേ
പടച്ചവനേ...
ആ.. പടച്ചവനേ കരം പിടിച്ചവനേ

പാപത്തിന്‍ വന്‍ കാട്ടില്‍
പാപത്തിന്‍ കൊടും കാട്ടില്‍
പാതകള്‍കാണാതെ വലഞ്ഞപ്പോള്‍
പാന്ഥനു വഴികാട്ടാന്‍ പാതിരാസമയത്തും
വാനത്തു സൂര്യനായുദിച്ചവനേ
പടച്ചവനേ കരം പിടിച്ചവനേ


----------------------------------

Added by devi pillai on February 20, 2010

aa padachavane karam pidichavane
iruttil pettuzhalumpol
aa padachavane karam pidichavane
iruttil pettuzhalumpol
karunathan karam neetti
velichathilekkenne nayichavane
thalaraathe veezhaathe thunachavane
aa.. padachavane karam pidichavane

narajanma durithathin karakaanakkadalilen
cheruthoni kaattathu marinja neram
thuzhayaanum pattathe thaanappol
aashwaasathuramukhathekkenne nayichavane
padachavane
aa padachavane karam pidichavane

paapathin van kaattil
paapathin kodum kaattil
paathakalkaanathe valanjappol
paanthanu vazhikaattaan
paathiraa samayathum
vaanathu sooryanaayudichavane
padachavane karam pidichavane
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കല്യാണ രാത്രിയില്‍
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
മധുര സ്വപ്നം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
കാലം മാറി കഥ മാറി
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍
മധുര സ്വപ്നം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍