View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചന്ദനം മണക്കുന്ന ...

ചിത്രംഅച്ചുവേട്ടന്റെ വീട് (1987)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംവിദ്യാധരന്‍ മാസ്റ്റർ
ആലാപനംകെ എസ്‌ ചിത്ര, കോറസ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 29, 2010
ചന്ദനം മണക്കുന്ന പൂന്തോട്ടം
ചന്ദ്രിക മെഴുകിയ മണിമുറ്റം
ഉമ്മറത്തമ്പിളി നിലവിളക്ക്
ഉച്ചത്തില്‍ സന്ധ്യക്കു നാമജപം
ഹരിനാമജപം
(ചന്ദനം മണക്കുന്ന ...)

അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ
അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ

മുറ്റത്തു കിണറ്റില്‍ കുളിര്‍വെള്ളത്തൊട്
മുത്തും പളുങ്കും തോല്‍ക്കേണം(2)
കാലികള്‍ കുടമണി ആട്ടുന്ന
തൊഴുത്തില്‍ കാലം വിടുപണി ചെയ്യേണം
സൗന്ദര്യം മേല്‍ക്കൂര മേയുമീ വീട്ടില്‍
സൗഭാഗ്യം പിച്ചവച്ചു നടക്കേണം

അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ
അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ

മക്കളീ വീട്ടില്‍ മയില്‍പ്പീലി മെത്തയില്‍
മൈഥിലിമാരായ് വളരേണം
അവരുടെ സ്വയംവരപ്പന്തലൊരുക്കാന്‍
കലയും കമലയും പോരേണം
വരദാനം പൂക്കളമെഴുതുമീ വീട്ടില്‍
വസന്തങ്ങള്‍ താലമേന്തി നില്‍ക്കേണം
അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ
അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ
( ചന്ദനം മണക്കുന്ന ..)

Added by devi pillai on October 10, 2010
 chandanam manakkunna poonthottam...
chandrika mezhukiya manimuttam...
ummarathambili nila vilakku...
uchathil sandhyakku naama japam
hari naama japam

chandanam manakkunna poonthottam
chandrika mezhukiya manimuttam
ummarathambili nila vilakku
uchathil sandhyakku naama japam
hari naama japam

(chorus) achyutham keshavam raama naarayanam
krishna daamodaram vaasudevam bhaje (achyutham....)

muttathu kinattil kulir vellathodu
muthum palunkum tholkkenam (muttathu.....)
kaalikal kudamaniyaattunna thozhuthil
kaalam veedu pani cheyyenam
saundaryam melkkoora meyumee veettil
saubhagyam picha vachu nadakkenam (saundaryam....)

(chorus) achyutham keshavam raama naarayanam
krishna daamodaram vaasudevam bhaje (achyutham....)

makkalee veettil mayil peeli methayil
maidhilimaaraay valarenam (makkalee veettil....)
avarude swayamvara panthalorukaan
kalayum kamalayum porenam
varadaanam pookalamezhuthumee veettil
vasanthangal thaalamenthi nilkkenam (varadaanam....)

(chorus) achyutham keshavam raama naarayanam
krishna daamodaram vaasudevam bhaje (achyutham....)

chandanam manakkunna poonthottam
chandrika mezhukiya manimuttam
ummarathambili nila vilakku
uchathil sandhyakku naama japam
hari naama japam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്ദനം മണക്കുന്ന
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ