View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനുഷ്യന്‍ ...

ചിത്രംഒരു മെയ് മാസപ്പുലരിയില്‍ (1987)
ചലച്ചിത്ര സംവിധാനംവി ആർ ഗോപിനാഥ്
ഗാനരചനപി ഭാസ്കരൻ
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

manushyan kanakkukal koottunnu
maranam thiruthikkurikkunnu
nimishachakrangalil
divasathin paalathil
samayamaam thevandi chalikkunnu (manushyan)

manushyan kanneerozhukkunnu - pakshe
malarukal veendum chirikkunnu
maarimukil konduvarum kooriruttu kaanaathe
mazhavillu veendum madikkunnu (manushyan)

paalangal pakalum nishayumallo
athil kaalamaam theevandi chalikkunnu
maravithan marunnaal maanavante murivukal
samayamaam bhishagwaran unakkunnu (manushyan)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

മനുഷ്യന്‍ കണക്കുകള്‍ കൂട്ടുന്നു
മരണം തിരുത്തിക്കുറിക്കുന്നൂ
നിമിഷചക്രങ്ങളില്‍...
ദിവസത്തിന്‍ പാളത്തില്‍...
സമയമാം തീവണ്ടി ചലിക്കുന്നൂ

(മനുഷ്യന്‍)

മനുഷ്യന്‍ കണ്ണീരൊഴുക്കുന്നു
പക്ഷേ, മലരുകള്‍ വീണ്ടും ചിരിക്കുന്നു
മാരിമുകില്‍ കൊണ്ടുവരും കൂരിരുട്ടു കാണാതെ
മഴവില്ലു വീണ്ടും മദിക്കുന്നു...

(മനുഷ്യന്‍)

പാളങ്ങള്‍ പകലും നിശയുമല്ലോ
അതില്‍ കാലമാം തീവണ്ടി ചലിക്കുന്നു
മറവിതന്‍ മരുന്നാല്‍ മാനവന്റെ മുറിവുകള്‍
സമയമാം ഭിഷഗ്വരന്‍ ഉണക്കുന്നു...

(മനുഷ്യന്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇരു ഹൃദയങ്ങളില്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : പി ഭാസ്കരൻ   |   സംഗീതം : രവീന്ദ്രന്‍
പുലര്‍കാല സുന്ദര
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പി ഭാസ്കരൻ   |   സംഗീതം : രവീന്ദ്രന്‍
മമ്മി മമ്മി
ആലാപനം : കെ എസ്‌ ചിത്ര, അജിതന്‍, ബൈജു   |   രചന : വി ആർ ഗോപിനാഥ്   |   സംഗീതം : രവീന്ദ്രന്‍
പുലര്‍കാല
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പി ഭാസ്കരൻ   |   സംഗീതം : രവീന്ദ്രന്‍