View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പടച്ചവന്‍ പടച്ചപ്പോള്‍ ...

ചിത്രംകായംകുളം കൊച്ചുണ്ണി (1966)
ചലച്ചിത്ര സംവിധാനംപി എ തോമസ്‌
ഗാനരചനപി ഭാസ്കരൻ
സംഗീതംബി എ ചിദംബരനാഥ്‌
ആലാപനംകമുകറ

വരികള്‍

Added by devi pillai on January 14, 2009

പടച്ചവന്‍ പടച്ചപ്പോള്‍ മനുഷ്യനെപ്പടച്ചു
മനുജന്മാര്‍ മന്നിതില്‍ പണക്കാരെപ്പടച്ചു
പണക്കാരന്‍ പാരിലാകെ പാവങ്ങളെപ്പടച്ചു
പാവങ്ങളെന്നവരെ കളിയാക്കിച്ചിരിച്ചു

ഉലകിതുനന്നാക്കും പണ്ഡിതപ്രസംഗം
അലയടിച്ചെത്തുന്നു കവലകള്‍ തോറും
പശിതിന്നും വയറിന്നു പഴങ്കഞ്ഞി വിളമ്പാന്‍
തുനിയുന്നവനേ ദേവദൂതന്‍

പഠിപ്പില്ലാത്തൊരുവന്‍ പാമരനെങ്കിലും
കൊടുക്കുന്നകയ്യാണവന്റേതെങ്കില്‍
അള്ളാവിന്‍ പ്രിയപുത്രന്‍ അവനാണല്ലോ
സ്വര്‍ല്ലോകക്കൊട്ടാരം അവന്റേതല്ലോ


----------------------------------

Added by devi pillai on January 14, 2009
padachavan padachappol
manushyare padachu
manujanmar mannithil
panakkare padachu
panakkaran paarilake
paavangaleppadachu
paavangalennavare kaliyakkichirichu

ulakithunannakkum pandithaprasangam
alayadichethunnu kavalakal thorum
pasithinnum vayarinu pazhankanji vilampan
thuniyunnavane devadoothan


padhippillathoruvan pamaranenkilum
kodukkunna kayyanavantethenkil
allavin priyaputhran avananallo
swarlloka kottaram avantethallo


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുങ്കുമപ്പൂവുകള്‍ പൂത്തു
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
സുറുമ നല്ല സുറുമ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
കാര്‍ത്തികവിളക്കുകണ്ട്‌
ആലാപനം : ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
വിറവാലന്‍ കുരുവി
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
ആറ്റുവഞ്ചിക്കടവില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
പടച്ചോന്റെ കൃപകൊണ്ട്‌
ആലാപനം : ബി വസന്ത   |   രചന : അഭയദേവ്   |   സംഗീതം : ബി എ ചിദംബരനാഥ്‌