View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏതോ സ്വപ്നം പോലെ ...

ചിത്രംഇവിടെ തുടങ്ങുന്നു (1984)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംജോണ്‍സണ്‍
ആലാപനംവാണി ജയറാം, മോഹന്‍ ശര്‍മ്മ

വരികള്‍


Added by vikasvenattu@gmail.com on January 18, 2010
ഏതോ സ്വപ്‌നം പോലെ
നീയെന്‍ മുന്നില്‍ വന്നു
നിന്റെ നാദം കേള്‍ക്കാന്‍
നെഞ്ചില്‍‍‍ താലം ചാര്‍ത്താന്‍
മോഹങ്ങള്‍ മാറാനായ്
മഞ്ഞിന്‍ പടവിലൂടെ
നിഴലുപോലെ ഇനി നീ വാ

(ഏതോ)

ഇന്നു നിന്നെ നോ‍ക്കി നില്‍ക്കാനാശകള്‍
പീ‍ലി വീശി എന്നിലുണരുമ്പോള്‍
നാണത്താല്‍ ചുവന്നുവോ രാഗത്തേനണിഞ്ഞുവോ
ഒരു മൗനം നാദമായിടുന്ന ധന്യവേളയില്‍
നിന്നില്‍ അലിയുമെന്‍ ഓരോ നിമിഷവും
എന്നില്‍ പുളകമായി മധുരമായി നിറയൂ നീ

(ഏതോ)

കൂടു നെയ്‌തു കൂട്ടിരിക്കാന്‍ വന്നു നീ
എന്റെയാത്മതന്ത്രി തഴുകുമ്പോള്‍
രോമാഞ്ചം അറിഞ്ഞു ഞാന്‍ ദാഹത്താല്‍ തളര്‍ന്നു
ഹൃദയങ്ങള്‍ തമ്മില്‍ പുല്‍കിടുന്ന മൂകവേളയില്‍
നിന്നില്‍ വിടരുമെന്‍ ഓരോ മുകുളവും
എന്നില്‍ കുളിരുകോരി സുകൃതമായി നിറയൂ നീ

(ഏതോ)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 25, 2011

Etho swapnam pole
neeyen munnil vannu
ninte naadam kelkkaan
nenchil thaalam chaarthaan
mohangal maaraanaay
manjin padaviloode
nizhalu pole ini nee vaa
(Etho...)

Innu ninne nokki nilkkaanaashakal
peeli veeshi ennilunarumpol
naanathaal chuvannuvo raagathenaninjuvo
Oru mounam naadamaayidunna dhanyavelayil
ninnil aliyumen oro nimishavum
Ennil pulakamaayi madhuramaayi nirayoo nee
(Etho...)

Koodu neythu koottirikkaan vannu nee
Enteyaathma thanthri thazhukumpol
romaancham arinju njaan daahathaal thalarnnu
hridayangal thammil pulkidunna mookavelayil
ninnil vidarumen oro mukulavum
ennil kuliru kori sukruthamaayi nirayoo nee
(Etho...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്നോമൽ സോദരിക്കു
ആലാപനം : മോഹന്‍ ശര്‍മ്മ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍
താനാരോ തന്നാരോ
ആലാപനം : കോറസ്‌, മോഹന്‍ ശര്‍മ്മ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍
നീയെന്റെ ജീവനാണോമലേ
ആലാപനം : പി സുശീല, മോഹന്‍ ശര്‍മ്മ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍