View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിലാസ ലതികേ വീണ്ടും വന്നു വിഷാദ ...

ചിത്രംവേട്ട (കൊമ്പ്) (1984)
ചലച്ചിത്ര സംവിധാനംമോഹന്‍ രൂപ്‌
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by Vijayakrishnan VS on August 26, 2008

വിലാസ ലതികേ വീണ്ടും വന്നു
വിഷാദ നീലിമകള്‍..
എന്റെ തപസ്സിനെ നോവിയ്ക്കും
മൃദു പാദസരധ്വനികള്‍..

താഴമ്പൂക്കള്‍ തൊഴുതുണര്‍ന്നൊരു
താഴ്വര നീലിമയില്‍..
കാനനവാഹിനിപോലെ കുളിരല
വാരിച്ചൂടിയ നാളില്‍..
എന്റെ മനസ്സിന്‍ തീരത്തില്‍ നീ
സ്വപ്നസുഗന്ധമായിരുന്നു...

മുനിഞ്ഞു കത്തും നെയ്ത്തിരി നാളം
മുഖം മറയ്ക്കുമ്പോള്‍..
മുല്ലപ്പൂക്കള്‍ ഞെരിഞ്ഞുടഞ്ഞൊരു
മൃദുല ശയ്യാതലത്തില്‍..
എന്റെ കിനാവിന്‍ വേദിയിലേതോ
മായാരൂപമായ് നീ വന്നു..



Added by Vijayakrishnan VS on August 26, 2008

vilaasa lathike veendum vannu
vishaada neelimakal
ente thapassine novikkum
mridu paadasara dwanikal

thazhampookal thozhuthunarunnoru
thazhvara neelimayil
kaanana vaahini pole kulirala
vaari choodiya naalil
ente manassin theerathil nee
swapna sugandamaayirunnu
(vilaasa lathike)

muninju kathum neythiri naalam
mukham maraykkumbol
mullappokkal njorinjuduthoru
mridula sayyaa thalathil
ente kinavin vediyiletho
mayaaroopamay nee vannu
(vilaasa lathike)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മദാലസ
ആലാപനം : സീമ ബെഹൻ   |   രചന : അജീര്‍ ഇളങ്കമണ്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഉല്ലല തേനല
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
തുടി തുടി
ആലാപനം : കോറസ്‌, സീമ ബെഹൻ   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍