Puthan Valakkare ...
Movie | Chemmeen (1966) |
Movie Director | Ramu Kariyat |
Lyrics | Vayalar |
Music | Salil Chowdhury |
Singers | KJ Yesudas, P Leela, Chorus, KP Udayabhanu, Santha P Nair |
Lyrics
Lyrics submitted by: Jayasree Thottekkat puthan valakkaare punnapparakkaare purakkaattu kadappurathu chaakara chaakara chaakara edavappaathi kolu kazhinju kadalinnakkare maanam thelinju kothichu kothichu kothichirunna chaakara chaakara chaakara... kaanaappoo meeninu pokana thonikkaaraa maanathe ponvala veeshana thonikkaaraa theerathe thirayilirangana meenum poraa thaanaanam thaalam thullana meenum poraa paalaazheennikkareyethiya poomeen thaayo poovaalan chemmeen thaayo chemmeen thaayo chaakara kadappurathini ulsavamaay hey chaakara therappurathini malsaramaay chaakara kadappurathini ulsavamaay hey chaakara therappurathini malsaramaay thaamara thakkili noolkkedi panchamiye omana ponvala korkkedi painkiliye onamaay onamaay ponnonamaay ponnonamaay innallo nammude kadalinu poothirunaalu innallo chothi naalu poothirunaalu naadodippaattukal paadana vaanampaadee nee ezhaam kadalinnakkare nrutham kando aadamme vanchikalangane aadammaanam aadamme athilumithilu aadammaanam chaakara vala nirayanu ponnayilaa - hey chaakara madi kilunganu ponnaliyaa chaakara vala nirayanu ponnayilaa - hey chaakara madi kilunganu ponnaliyaa poyi vaa padikke nikkana maalore poyi vaa kadam tharaanini meenilla...elayya elayya ela elayya ela elayya ... | വരികള്‍ ചേര്‍ത്തത്: ജയശ്രീ തോട്ടേക്കാട്ട് പുത്തൻ വലക്കാരേ പുന്നപ്പറക്കാരേ പുറക്കാട്ടു കടപ്പുറത്ത് ചാകര ചാകര ചാകര എടവപ്പാതി കോള് കഴിഞ്ഞ് കടലിന്നക്കരെ മാനം തെളിഞ്ഞ് കൊതിച്ചു കൊതിച്ചു കൊതിച്ചിരുന്ന ചാകര ചാകര ചാകര... കാണാപ്പൂമീനിനു പോകണ തോണിക്കാരാ മാനത്തെ പൊൻവല വീശണ തോണിക്കാരാ തീരത്തെ തിരയിലിറങ്ങണ മീനും പോരാ താനാനം താളം തുള്ളണ മീനും പോരാ പാലാഴീന്നിക്കരെയെത്തിയ പൂമീൻ തായോ പൂവാലൻ ചെമ്മീൻ തായോ ചെമ്മീൻ തായോ ചാകര കടപ്പുറത്തിനി ഉത്സവമായ് ഹെയ് ചാകര തെരപ്പുറത്തിനി മത്സരമായ് ചാകര കടപ്പുറത്തിനി ഉത്സവമായ് ഹെയ് ചാകര തെരപ്പുറത്തിനി മത്സരമായ് താമര തക്കിളി നൂൽക്കെടി പഞ്ചമിയേ ഓമന പൊൻവല കോർക്കെടി പൈങ്കിളിയേ ഓണമായ് ഓണമായ് പൊന്നോണമായ് പൊന്നോണമായ് ഇന്നല്ലോ നമ്മുടെ കടലിനു പൂത്തിരുനാള് ഇന്നല്ലോ ചോതിനാള് പൂത്തിരുനാള് നടോടിപ്പാട്ടുകൾ പാടണ വാനമ്പാടീ നീയേഴാം കടലിന്നക്കരെ നൃത്തം കണ്ടോ ആടമ്മേ വഞ്ചികളങ്ങനെ ആടമ്മാനം ആടമ്മേ അത്തിലുമിത്തിലുമാടമ്മാനം ചാകര വല നിറയണ് പൊന്നയില - ഹെയ് ചാകര മടി കിലുങ്ങണ് പൊന്നളിയാ ചാകര വല നിറയണ് പൊന്നയില - ഹെയ് ചാകര മടി കിലുങ്ങണ് പൊന്നളിയാ പോയി വാ പടിക്കെ നിക്കണ മാളോരേ പോയി വാ കടം തരാനിനി മീനില്ല...ഏലയ്യ ഏലയ്യ ഏല എലയ്യ ഏല ഏലയ്യാ ... |
Other Songs in this movie
- Kadalinakkare Ponore
- Singer : KJ Yesudas | Lyrics : Vayalar | Music : Salil Chowdhury
- Maanasamaine Varoo
- Singer : Manna Dey | Lyrics : Vayalar | Music : Salil Chowdhury
- Pennaale Pennaale
- Singer : KJ Yesudas, P Leela, Chorus | Lyrics : Vayalar | Music : Salil Chowdhury