കസ്തൂരിമാനിന്റെ തോഴി ...
ചിത്രം | പിരിയില്ല നാം (1984) |
ചലച്ചിത്ര സംവിധാനം | ജോഷി |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | കെ വി മഹാദേവന്‍ |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by Kalyani on December 10, 2010 കസ്തൂരിമാനിന്റെ തോഴീ കനകക്കിനാവിന്റെ റാണീ കസ്തൂരിമാനിന്റെ തോഴീ കനകക്കിനാവിന്റെ റാണീ കഥപറയും നിന്‍ കണ്ണില്‍ വിടരും കവിത വായിച്ചു നോക്കി പ്രേമകവിത വായിച്ചു നോക്കി മധുരക്കിനാവിന്റെ തേരില്‍ മണിവില്ലുമായ് വന്ന ദേവാ മധുരക്കിനാവിന്റെ തേരില്‍ മണിവില്ലുമായ് വന്ന ദേവാ നഖമുനയാല്‍ എന്‍ നെഞ്ചില്‍നെയ്ത കവിത വായിച്ചു നോക്കി പ്രേമകവിത വായിച്ചു നോക്കി കസ്തൂരിമാനിന്റെ തോഴീ ഓ...കനകക്കിനാവിന്റെ റാണീ അനുരാഗലേഖനമെഴുതും വിരലിന്റെ തഴുകല്‍ ഏല്‍ക്കുന്ന നേരം അകതാരില്‍ ആനന്ദം പകരുമീ രൂപം കൊതിതീരെ കാണുവാന്‍ മോഹം....(ആ..ആ..അനുരാഗ..) മോഹം..മോഹം..നിന്നെ മാറോടുചേര്‍ക്കുവാന്‍ മോഹം നിന്നെ മാറോടുചേര്‍ക്കുവാന്‍ മോഹം മധുരക്കിനാവിന്റെ തേരില്‍ മണിവില്ലുമായ് വന്ന ദേവാ ഋതുരാജപുഷ്പങ്ങളരുളും സൌരഭ്യം കരളില്‍ നിറയ്ക്കുന്ന കാലം അരുണനു കിരണങ്ങള്‍ നല്‍കുമീ കവിളില്‍ ഒരു മുദ്ര ചാര്‍ത്തുവാന്‍ മോഹം..(ഓ..ഋതുരാജ...) മോഹം..മോഹം...എന്നും ഇതുപോലെ നില്‍ക്കുവാന്‍ മോഹം എന്നും ഇതുപോലെ നില്‍ക്കുവാന്‍ മോഹം... (കസ്തൂരിമാനിന്റെ തോഴീ....) ---------------------------------- Added by Kalyani on December 10, 2010 Kasthoorimaaninte thozhee kanakakkinaavinte raanee kasthoorimaaninte thozhee kanakakkinaavinte raanee kadhaparayum nin kannil vidarum kavitha vaayichu nokki prema kavitha vaayichu nokki madhurakkinaavinte theril manivillumaay vanna devaa madhurakkinaavinte theril manivillumaay vanna devaa nakhamunayaal en nenchil neytha kavitha vaayichu nokki prema kavitha vaayichu nokki kasthoorimaaninte thozhee oh...kanakakkinaavinte raanee anuraaga lekhanamezhuthum viralinte thazhukal elkkunna neram akathaaril aanandam pakarumee roopam kothitheere kaanuvaan moham....(aa..anuraaga..) moham..moham..ninne maarodu cherkkuvaan moham ninne maarodu cherkkuvaan moham madhurakkinaavinte theril manivillumaay vanna devaa... rithuraaja pushppangalarulum saurabhyam karalil niraykkunna kaalam arunaanu kiranangal nalkumee kavilil oru mudra chaarthuvaan moham..(oh..rithuraaja...) moham..moham...ennum ithupole nilkkuvaan moham ennum ithupole nilkkuvaan moham.... (kasthoorimaaninte....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കൈകൾകൊട്ടിപ്പാടുക
- ആലാപനം : എസ് ജാനകി, ഉണ്ണി മേനോന്‍, കൃഷ്ണചന്ദ്രന്‍ | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ വി മഹാദേവന്‍
- ഒരു കുടം കുളിരും
- ആലാപനം : എസ് ജാനകി | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ വി മഹാദേവന്‍
- മുന്നാഴി മുത്തുമായ്
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ വി മഹാദേവന്‍