തീരം തേടി ഓളം പാടി ...
ചിത്രം | ഉണരൂ (1984) |
ചലച്ചിത്ര സംവിധാനം | മണിരത്നം |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ഇളയരാജ |
ആലാപനം | എസ് ജാനകി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on September 2, 2011 തീരം തേടി ഓളം പാടി മെല്ലെ ഏതോ രാഗം തെന്നൽ മൂളി മെല്ലെ വെറുതെയെന്തിനീ മിഴികളീറനായ് (തീരം തേടി...) മിഴിദീപമിതാ തിരി നീട്ടുകയായ് വിരിമാറിതിൽ ഞാൻ ഇനി വീണലിയാം സ്വപ്നം കൊണ്ടെൻ കണ്ണീർപ്പൂവിൽ ചേർത്തു തേൻതുള്ളി ചുണ്ടും ചുണ്ടും ചേരാൻ വെമ്പി താനേ പിൻമാറി അറിയാതൊരു ലഹരി വഴിയുന്നു നെഞ്ചിൽ (തീരം തേടി...) ഇമ പൂട്ടുകയായ് പകലിൻ നയനം അരുണാംശുവിതാ തഴുകീ ഭുവനം കണ്ണും കണ്ണും നെഞ്ചും നെഞ്ചും കൂടി ചാഞ്ചാടി നീയും ഞാനും താരും വാനും ദാഹം കൈമാറി അറിയാതൊരു ലഹരി വഴിയുന്നു നെഞ്ചിൽ (തീരം തേടി...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on September 2, 2011 Theeram thedi olam paadi melle Etho raagam thennal mooli melle Verutheyenthinee mizhikaleeranaay (Theeram thedi..) Mizhideepamithaa thiri neettukayaay Virimaarithil njaan ini veenaliyaam Swapnam konden kanneerppoovil cherthu thenthulli chundum chundum cheraan vempi thaane pinmaari ariyaathoru lahari vazhiyunnu nenchil (Theeram thedi...) Ima poottukayaay pakalin nayanam arunaamshuvithaa thazhukee bhuvanam kannum kannum nenchum nenchum koodi chaanchaadi neeyum njaanum thaarum vaanum daaham kaimaari ariyaathoru lahari vazhiyunnu nenchil (Theeram thedi...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ദീപമേ
- ആലാപനം : എസ് ജാനകി, കോറസ്, സി ഒ ആന്റോ, കൃഷ്ണചന്ദ്രന് | രചന : യൂസഫലി കേച്ചേരി | സംഗീതം : ഇളയരാജ