മനസ്സും ശരീരവും ...
ചിത്രം | ഒന്നും മിണ്ടാത്ത ഭാര്യ (1984) |
ചലച്ചിത്ര സംവിധാനം | ബാലു കിരിയത്ത് |
ഗാനരചന | ബാലു കിരിയത്ത് |
സംഗീതം | രഘുകുമാര്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by jayalakshmi.ravi@gmail.com on April 2, 2010 മനസ്സും ശരീരവും..... മുറിവേറ്റുപിടയുമ്പോൾ..... മോഹങ്ങൾ വഴിയിൽ വീണുടയുമ്പോൾ... എരിയുമെന്നാത്മാവിൻ വിറയാർന്ന നിസ്വനം ഒഴുകുന്നു നോവിന്റെ ഗാനമായി മനസ്സും ശരീരവും..... ഓരോ സ്മൃതികളും വന്നു നിൻ ഹൃദയത്തിൻ വാതിൽ മെല്ലെ തുറന്നിടുമ്പോൾ വീണ്ടും പ്രതീക്ഷകൾ നിന്നെയുണർത്തുമ്പോൾ ഉരുകുന്നുവോ മനം പിടയുന്നുവോ ഇടനെഞ്ചു പൊട്ടുന്നു..... ഇടനെഞ്ചു പൊട്ടുന്നെൻ മിഴി ഈറനണിയുന്നു മതിയായ് മതിയായ് വേദനകൾ മനസ്സും ശരീരവും..... മോഹങ്ങൾ മറ്റേതോ കയ്യും പിടിച്ചു നിൻ അരികിലൂടൊഴുകുന്ന കാഴ്ച്ചയുമായ് അഭിശപ്‌ത രംഗങ്ങൾ കന്മുന്നിൽ തെളിയുമ്പോള്‍ തളരുന്നുവോ നെഞ്ചു തകരുന്നുവോ സ്നേഹിക്കയില്ല ഞാൻ.... സ്നേഹിക്കയില്ല ഞാൻ ആരെയും ജീവനായ് മതിയായ് മതിയായ് അനുഭവങ്ങൾ... (മനസ്സും ശരീരവും....) ---------------------------------- Added by jayalakshmi.ravi@gmail.com on April 2, 2010 Manassum shareeravum..... murivettupitayumbol..... mohangal vazhiyil veenutayumbol... eriyumennaathamaavin virayaarnna niswanam ozhukunnu novinte gaanamaayi manassum shareeravum..... oro smruthikalum vannu nin hrudayathin vaathil melle thurannitumbol veendum pratheekshakal ninneyunarthumbol urukunnuvo manam pitayunnuvo itanenchu pottunnu..... itanenchu pottunnen mizhi eerananiyunnu mathiyaay mathiyaay vedanakal manassum shareeravum..... mohangal mattetho kayyum pitichu nin arikilootozhukunna kaazhchayumaay abhishaptha rangangal kanmunnil theliyumbol thalarunnuvo nenchu thakarunnuvo snehikkayilla njaan.... snehikkayilla njaan aareyum jeevanaay mathiyaay mathiyaay anubhavangal... (manassum shareeravum....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- റൂഹിയാന്റെ കൊച്ചുറൂഹിയാന്റെ
- ആലാപനം : എസ് ജാനകി, ജോളി അബ്രഹാം, സതീഷ് ബാബു | രചന : ബാലു കിരിയത്ത് | സംഗീതം : രഘുകുമാര്‍
- ഡാഡി ഹൌ ആര്‍ യൂ ടുഡേ
- ആലാപനം : കെ ജെ യേശുദാസ്, ബേബി ഗീതു ആന്റണി | രചന : ബാലു കിരിയത്ത് | സംഗീതം : രഘുകുമാര്‍
- വസന്തം വന്നു
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ബാലു കിരിയത്ത് | സംഗീതം : രഘുകുമാര്‍