View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാലുകാശും കയ്യിൽ വെച്ചു ...

ചിത്രംചക്കരയുമ്മ (1984)
ചലച്ചിത്ര സംവിധാനംസാജന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശ്യാം
ആലാപനംജഗതി ശ്രീകുമാര്‍ , കൃഷ്ണചന്ദ്രന്‍, ശാലിനി (ബേബി ശാലിനി)

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010

നാലു കാശും കൈയിൽ വെച്ച്
നാലു ദിക്ക് കടന്ന് (2)
തൃശ്ശൂരുകാരും കണ്ണൂരുകാരും
തിരുവന്ത്രം കാരും കോഴിക്കോട്ടുകാരും
ഒരു ആനേനേ വാങ്ങാൻ പോയി
കൊമ്പനാനേനെ വാങ്ങാൻ പോയി
ഒരു ആനേനേ വാങ്ങാൻ പോയി
കൊമ്പനാനേനെ വാങ്ങാൻ പോയി
എന്നിട്ട് ?

തൃശ്ശൂരുകാരൻ ലോനപ്പൻ കേട്ടു
എന്തുട്ടെട കന്നാലി നീയാനേനെ കണ്ടിട്ടൂണ്ടോ ശവീ
തിരുവോന്ത്രംകാരൻ പിള്ള പറഞ്ഞു
വ എന്തൊരു ആനയെട അപ്പീ പൂവാൻ പറ

ആനയ്ക്ക് കാലു മൂന്നെന്നും ആനയ്ക്ക് കാലു നാലെന്നും
ആനയ്ക്ക് കാലു അഞ്ചെന്നും തമ്മിൽ തമ്മിൽ തർക്കവുമായ്
കൊച്ചിയിൽ വന്നെത്തി
ആ ആനേനെ കാണാൻ പോയി
മേപ്പടി ആനേനേ കാണാൻ പോയി (2)
(നാലുകാശും.....)

പിന്നെയോ
ആനയുടെ ഉടമസ്ഥൻ കമ്മത്തിനെ കണ്ടു
തൃശ്ശൂരുകാരൻ ലോനപ്പൻ കേട്ടു
ടാ കമ്മത്തീ നിന്റേലു ആനേണ്ടോടാ കൊടുക്കാൻ
കമ്മത്ത് മൂളീ ഉഹൂഹും
പിള്ള തിരക്കീ
എന്തരപ്പീ ആനകളു ചോറുകളും പയലുകളുമൊക്കെ തിന്നൂല്ലേ
കമ്മത്ത് ഞെട്ടീ ഊഹുംഹും
കമ്മത്തി ചൊല്ലീ
എന്നു ഭഗവാനെ നിനക്കൂണ്ടോ ആനേടെ ബിബ്‌റം
കോയിക്കോട്ടെ ഹാജീ കോയാക്ക ചൊല്ലീ
അന്റെ പെരുത്തു മൊഞ്ചൊള്ള ആനയ്ക്ക് ബെല പുടിച്ചോളീ ആ ഇന്നാ

ആനേടേ കാശു കൊടുക്കുന്നു
ആനന്ദം കൊണ്ടവർ തുള്ളുന്നു
ആനേനേം കൊണ്ടവർ നടക്കുന്നു
തമ്മിൽ തമ്മിൽ കൈയ്യും കോർത്ത് ആന മണ്ടന്മാർ
മണ്ടന്മാരോ ?
ആ അവരു വാങ്ങിച്ചത് കുഴിയാനയല്ലേ കുഴിയാന
മണ്ടന്മാർ മരമണ്ടന്മാർ മേപ്പടി മണ്ടന്മാർ മരമണ്ടന്മാർ (2)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 9, 2011

Naalu kaashum kaiyyil vechu
naalu dikku kadannu (2)
thrissoorkaarum kannoorukaarum
thiruvanthramkaarum kozhikkottukaarum
oru aanene vaangaan poyi
kompanaanene vaangaan poyi
oru aanene vaangaan poyi
kompanaanene vaangaan poyi
ennittu ?

Thrissoorukaaran lonappan kettu
enthutteda kannaali nee aanene kandittundo shavee
thiruvonthramkaaran pilla paranju
vah ! enthoru aanayeda appee poovaan para

Aanaykku kaalu moonnennum aanaykku kaalu naalennum
aanaykku kaalu anchennum thammil thammil tharkkavumaay
cochiyil vannethi
aa.. aanene kaanaan poyi
meppadi anene kaanaan poyi (2)
(naalukaashum...)

Pinneyo
aanayude udamasthan kammathine kandu
thrissoorukaaran lonappan kettu
Daa kammathee nintelu aanendodaa kodukkaan
kammathu mooli uhuhum
pilla thirakkee
entharappee aanakalu chorukalum payalukalumokke thinnoolle
kammathu njettee uhuhum
kammathi cholli
ennu bhagavaane ninakkundo aanede bibram
koyikkotte haji koyaakka cholli
ante peruthu moncholla aanaykku bela pudicholee aa ..innaa

aanede kaashu kodukkunnu
aanandam kondavar thullunnu
aanenem kondavar nadakkunnu
thammil thammil kaiyyum korthu aana mandanmaar
mandanmaaro
aa.. avaru vaangichathu kuzhiyaanayalle kuzhiyaana



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാസരം തുടങ്ങി
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
തളരുന്നു ഒരിടം തരു
ആലാപനം : എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
കോടതി വേണം
ആലാപനം : കെ ജെ യേശുദാസ്, ജഗതി ശ്രീകുമാര്‍ , കോറസ്‌, സി ഒ ആന്റോ, കൃഷ്ണചന്ദ്രന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം