സ്വരങ്ങളേ ...
ചിത്രം | സ്വർണ്ണഗോപുരം (1984) |
ചലച്ചിത്ര സംവിധാനം | എ ബി അയ്യപ്പന്‍ നായര്‍ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ജോണ്‍സണ്‍ |
ആലാപനം | പി സുശീല, ബാലഗോപാലന്‍ തമ്പി |
വരികള്‍
Lyrics submitted by: Kalyani Swarangale saptha swarangale sruthiyil viriyum pulakangale naada pulakangale.. (swarangale...) ningalee saayahna sallaapamandapam sangeethasaandramaakkuu..aa..aa... swarangale saptha swarangale sruthiyil viriyum pulakangale naada pulakangale.. swaathithirunaalum deekshitharum sreethyaagaraajanum shaasthrikalum (2) aayiram aathmeeya sankeerthanangal paadi sthuthichirunnu ningal rasichirunnu ethu shilaahridayangaleyum ningal saugandhikangalaakkum...ennumennum saugandhikangalaakkum. (swarangale...) kaiviralthumpilum veenayilum painkilichundilum venuvilum (2) naadaprapanchathin romaanchamaay ningal thudichu nilppoo innu thulumpi nilppoo ethu janaaranya theerangalum ningal gandharva lokamaakkum ennumennum gandharva lokamaakkum.. (swarangale...) | വരികള്‍ ചേര്‍ത്തത്: കല്ല്യാണി സ്വരങ്ങളേ സപ്തസ്വരങ്ങളേ ശ്രുതിയില്‍ വിരിയും പുളകങ്ങളേ നാദ പുളകങ്ങളേ (സ്വരങ്ങളേ ...) നിങ്ങളീ സായാഹ്നസല്ലാപമണ്ഡപം സംഗീതസാന്ദ്രമാക്കൂ..ആ ..ആ ... സ്വരങ്ങളേ സപ്തസ്വരങ്ങളേ ശ്രുതിയില്‍ വിരിയും പുളകങ്ങളേ നാദ പുളകങ്ങളേ .. സ്വാതിതിരുനാളും ദീക്ഷിതരും ശ്രീത്യാഗരാജനും ശാസ്ത്രികളും(2) ആയിരം ആത്മീയസങ്കീര്‍ത്തനങ്ങള്‍ പാടി സ്തുതിച്ചിരുന്നു നിങ്ങള്‍ രസിച്ചിരുന്നു ഏതു ശിലാഹൃദയങ്ങളേയും നിങ്ങള്‍ സൌഗന്ധികങ്ങളാക്കും...എന്നുമെന്നും സൌഗന്ധികങ്ങളാക്കും (സ്വരങ്ങളേ ...) കൈവിരല്‍ത്തുമ്പിലും വീണയിലും പൈങ്കിളിച്ചുണ്ടിലും വേണുവിലും (2) നാദപ്രപഞ്ചത്തിന്‍ രോമാഞ്ചമായ് നിങ്ങള്‍ തുടിച്ചു നില്‍പ്പൂ ഇന്നു തുളുമ്പി നില്‍പ്പൂ ഏതു ജനാരണ്യതീരങ്ങളും നിങ്ങള്‍ ഗന്ധർവ്വലോകമാക്കും എന്നുമെന്നും ഗന്ധർവ്വലോകമാക്കും (സ്വരങ്ങളേ ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താമരനെഞ്ചം
- ആലാപനം : വാണി ജയറാം, ബാലഗോപാലന്‍ തമ്പി | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : ജോണ്‍സണ്‍
- അഭയമേകുക
- ആലാപനം : കോറസ്, ലതിക | രചന : ഡോ കെ നാരായണന്‍കുട്ടി | സംഗീതം : ജോണ്‍സണ്‍
- അഭിനയജീവിത
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് എല്‍ പുരം ആനന്ദകൃഷ്ണന്‍ | സംഗീതം : ജോണ്‍സണ്‍