View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂനുള്ളും കാറ്റേ ...

ചിത്രംഎതിര്‍പ്പുകള്‍ (1984)
ചലച്ചിത്ര സംവിധാനംഉണ്ണി ആറന്മുള
ഗാനരചനഉണ്ണി ആറന്മുള
സംഗീതംടി എസ് രാധാകൃഷ്ണന്‍
ആലാപനംവാണി ജയറാം

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 29, 2010

പൂ നുള്ളും കാറ്റേ പൂങ്കാറ്റേ
പുന്നമടക്കായലിലെ കുളിർ കാറ്റേ
പോയ് വരാമോ ഒന്നു പോയ് വരാമോ
പടിഞ്ഞാറൻ തീരത്ത് പനയോലക്കൂട്ടിലെ
ഏകാന്ത കാമുകനെ തഴുകി വായോ
അവനറിയാതെ വലം വെച്ചു വായോ

ഏഴരവെളുപ്പിനു പോയതാണേ
ഏഴാം നാൾ വരുമെന്ന് കേട്ടതാണേ (2)
വിളക്കിനും കണ്ടില്ല വിഷു കൂടാൻ വന്നില്ല (2)
അവനെ കണി കാണാൻ കൊതിയായി
അവനോടൊന്നുരിയാടാൻ മോഹമായി
(പൂ നുള്ളും...)

തൃക്കോവിൽ കാർത്തിക തിരുനാളാണേ
തിരുവാറന്മുളയപ്പൻ പിറന്നാളാണേ (2)
അഭിഷേകം കാണാൻ അൻപൊലി കേൾക്കാൻ(2)
അവനൊന്നിതു വഴി വന്നെങ്കിൽ
അരികിൽ ചേർന്നൊന്നിരുന്നെങ്കിൽ
(പൂ നുള്ളും...)


----------------------------------

Added by devi pillai on August 22, 2010
poonullum kaatte poonkaatte
punnamadakkaayalile kulirkaatte
poyvaraamo onnu poyvaraamo
padinjaare theerathu panayolakkoottile
ekaanthakaamukane thazhukivaayo
avanariyaathe valamvechuvaayo

ezharaveluppinu poyathaane
ezhaamnaal varumennu kettathaane
vilakkinum kandilla vishukoodaan vannilla
avane kanikaanaan kothiyaayi
avanodonnuriyaadaan mohamaayi

thrikkovil kaarthika thirunaalaane
thiruvaaranmulayappan pirannaalaane
abhishekam kaanaan anpolikelkkaan
avanonnithuvazhi vannenkil
arikil chernnonnirunnenkil


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മനസ്സൊരു മായാപ്രപഞ്ചം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഉണ്ണി ആറന്മുള   |   സംഗീതം : ടി എസ് രാധാകൃഷ്ണന്‍
തിരകൾ തിരമാലകൾ
ആലാപനം : ഗോപന്‍   |   രചന : ഉണ്ണി ആറന്മുള   |   സംഗീതം : ടി എസ് രാധാകൃഷ്ണന്‍