View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിധിയോ കടംകഥയോ ...

ചിത്രംമകളേ മാപ്പു തരൂ (1984)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ പി ബ്രഹ്മാനന്ദൻ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on October 23, 2010

വിധിയോ കടംകഥയോ
അറിയാതെ നാൾകൾ പൊഴിയുന്നു
വഴിയിൽ ഇരുൾ മൂടും വഴിയിൽ
അറിയാത്ത രൂപം തിരയുന്നു
അറിയാത്ത രൂപം തിരയുന്നു
(വിധിയോ...)

പലമുഖം കാണുന്നു അവയിൽ എല്ലാം
അവളുടെ പ്രതിരൂപം തെളിഞ്ഞും മറഞ്ഞും (2)
മിഴികളും പദങ്ങളും കുഴയുകയല്ലോ
പുലരിയും രജനിയും അണയുകയല്ലോ
എവിടെ എവിടെ അവൾ മാത്രം
(വിധിയോ...)

കതിർമുഖം മങ്ങുന്നു കരളിൽ മെല്ലെ
കരിനിഴൽ വീഴുന്നു എരിയും നിനവിൽ (2)
ആശ തൻ വാതിലും അടയുകയല്ലോ
കടമ തൻ ഒരു സ്വരം ഉയരുകയല്ലോ
വെടിയൂ വെടിയൂ ഇതുമാത്രം
(വിധിയോ...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on October 23, 2010

Vidhiyo kadamkadhayo
ariyaathe naalkal pozhiyunnu
vazhiyil irul moodum vazhiyil
ariyatha roopam thirayunnu
ariyaatha roopam thirayunnu
(vidhiyo..)

Palamukham kaanunnu avayil ellam
avalude prathiroopam thelinjum maranjum (2)
mizhikalum padangalum kuzhayukayallo
pulariyum rajaniyum anayukayallo
evide evide aval maathram
(Vidhiyo..)

Kathirmukham mangunnu karalil melle
karinizhal veezhunnu eriyum ninavil (2)
aasha than vaathilum adayukayallo
kadama than oru swaram uyarukayallo
vediyoo vediyoo ithu mathram
(vidhiyo..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വന്നാലും ചെങ്ങന്നൂരെ
ആലാപനം : പി മാധുരി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
രൂപം മധുരിതരൂപം
ആലാപനം : കൃഷ്ണചന്ദ്രന്‍, ലതിക   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍