View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചൊല്ലാം നിന്‍ കാതില്‍ ...

ചിത്രംഇണക്കിളി (1984)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Charles Vincent

വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

ചൊല്ലാം നിൻ കാതിൽ എല്ലാം ഞാൻ നാളെ
ജീവന്റെ സർവ്വസ്വമേ....
(ചൊല്ലാം...)
മധുകണികകൾ തേടും എന്നാത്മനാദം
കേൾക്കാനായ് അരികിൽ നീ വാ...വാ...
ചൊല്ലാം നിൻ കാതിൽ എല്ലാം ഞാൻ നാളെ
ജീവന്റെ സർവ്വസ്വമേ....

സോളമന്റെ ഗീതത്തിൻ സൗമ്യരാഗ ഗീതത്തിൻ
മധുരങ്ങൾ നൽകുന്നു നീ...
പൂവണിഞ്ഞ കാലത്തിൻ തേനണിഞ്ഞ മോഹത്തിൻ
ഇതളെണ്ണി നിൽക്കുന്നു നീ...
ഒരു നേരം കാണാതിരുന്നീടുവാൻ
കഴിയാതെയായല്ലോ നമ്മൾ തമ്മിൽ
അകതാരിലെപ്പോഴും ഉണർ‌വ്വേകാൻ നീ വേണം
എന്നാളുമെന്നാളും എൻ ഇണക്കിളിയേ...
ചൊല്ലാം നിൻ കാതിൽ എല്ലാം ഞാൻ നാളെ
ജീവന്റെ സർവ്വസ്വമേ....

എന്നുമെന്റെ സ്വപ്നത്തിൻ തേർ തെളിച്ചു വന്നെത്തി
പുളകങ്ങൾ പെയ്യുന്നു നീ...
എന്നുമെന്റെ മോഹത്തിൻ മഞ്ഞുരുക്കി എൻ മൗനം
വാചാലമാക്കുന്നു നീ...
പലകാര്യം പറയേണമെന്നോർക്കിലും
പറയാതെ അലിയുന്നു നമ്മൾ തമ്മിൽ
എന്നുള്ളിലെപ്പോഴും തെളിയും ഈ തിരുരൂപം
എന്നെന്നും എന്റേതല്ലോ...നീ ഇനിമേൽ..
(ചൊല്ലാം...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കന്നിപ്പുന്നാരക്കിളിയേ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
എന്റെ മനോമയീ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
വിണ്ണിൻ വെള്ളിപ്പൂക്കൾ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
മധുമാസം പോയല്ലോ
ആലാപനം : കെ ജെ യേശുദാസ്, ലതിക   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
കന്നിപ്പുന്നാരക്കിളിയേ (പാതോസ്‌ ബിറ്റ്‌)
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം