View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മണിമേഘരഥമേറി ...

ചിത്രംജീവിതം (1984)
ചലച്ചിത്ര സംവിധാനംകെ വിജയന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഗംഗൈ അമരന്‍
ആലാപനംപി സുശീല, പി ജയചന്ദ്രൻ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 29, 2010

മണിമേഘരഥമേറി അണയുന്നു മധുമാസം (2)
മഴവില്ലിൻ നിറമേകി വിടരുന്നു അഭിലാഷം
തേന്മാരിയിൽ ഇരു മനം ഒരുമനമായ്
(മണിമേഘ...)

ഞാനൊന്നു നോക്കിയാൽ തേരോട്ടും കണ്ണുകൾ
കാമന്റെ അമ്പുമായ് കൊല്ലും നിൻ കണ്ണുകൾ
എന്നുള്ളിൽ നിൻ കണ്ണുകൾ എഴുതിടുന്ന കാര്യമെന്തേ സഖീ (2)
നീ തൊടെ തൊടെ പിട പിട പിടയുന്ന കരളിലെ
കുളിരു കൊണ്ടൊരു രഹസ്യം
(മണിമേഘ...)

പ്രേമത്തിൻ പല്ലവി മീട്ടും നിൻ വിരലുകൾ
ആത്മാവിൽ മഞ്ജരി ചാർത്തും നിൻ ചുണ്ടുകൾ
എൻ മെയ്യിൽ നിൻ കൈ വിരൽ ഉണർത്തിടുന്ന രാഗമേതാണിനി (2)
നിൻ മധുരങ്ങൾ നുകരുവാൻ കൊതിയുമായ് തുടു തുടെ തുടിക്കുമെൻ ഹൃദയരാഗം
(മണിമേഘ...)



----------------------------------

Added by Susie on August 4, 2010

manimegha radhameri anayunnu madhumaasam.....

manimegha radhameri anayunnu madhumaasam
mazhavillin nirameki vidarunnu abhilaasham
thenmaariyil iru manam oru manamaay
(mani megha)

njaanonnu nokkiyaal therottum kannukal
kaamante ambumaay kollum nin kannukal
ennullil nin kannukal ezhuthidunna
kaaryamenthe sakhee (ennullil)
nee thode thode peda pede
pedayunna karalile
kuliru kondoru rahasyam
(manimegha)

premathin pallavi meettum nin viralukal
aathmaavil manjari chaarthum nin chundukal
en meyyil nin kaiviral
unarthidunna raagamethaanini (en meyyil)
nin madhurangal nukaruvaan kothiyumaay
thuduthude thudikkumen hridayaraagm
(manimegha)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജീവിതം നിഴൽരൂപകം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍
യാമം ലഹരിതൻ യാമം
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍
എന്‍ മാനസം
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍
സ്വാമിയേയ് ശരണമയ്യപ്പ [ശരണമയ്യപ്പ]
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍