

ഒരു കണ്ണില്‍ പ്രേമത്തിന്‍ ...
ചിത്രം | വികടകവി (1984) |
ചലച്ചിത്ര സംവിധാനം | ഹരിഹരന് |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ്, പി മാധുരി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical oru kannil premathin peraaru maru kannil aasha than periyaaru manassile marathakakkunnil ninnozhukunnu madhuraanuraagathin kanniyaaru (oru kannil) pulinathil nilkkunnu pushpabaanan kaliyaakki chirikkunnu kaamadevan kallakkanmunakal ennilekkeythu enne kollaathe kollunnu kochu kallan (oru kannil) kanmunayil snehathin thiranottam kavilathu mohathin kanalaattam nottathaalum bhaavathaalum mudrayaalum nalla kathakaliyaadunnorabhilaasham kathakaliyaadunnorabhilaasham (oru kannil) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ഒരു കണ്ണിൽ പ്രേമത്തിൻ പേരാറ് മറുകണ്ണിൽ ആശ തൻ പെരിയാറ് മനസ്സിലെ മരതകക്കുന്നിൽ നിന്നൊഴുകുന്നു മധുരാനുരാഗത്തിൻ കന്നിയാറ് (ഒരു...) പുളിനത്തിൽ നിൽക്കുന്നു പുഷ്പബാണൻ കളിയാക്കി ചിരിക്കുന്നു കാമദേവൻ കള്ളക്കണ്മുനകളെന്നിലേക്കെയ്ത് എന്നെ കൊല്ലാതെ കൊല്ലുന്നു കൊച്ചു കള്ളൻ (ഒരു കണ്ണിൽ..) കണ്മുനയിൽ സ്നേഹത്തിൻ തിരനോട്ടം കവിളത്തു മോഹത്തിൻ കനലാട്ടം നോട്ടത്താലും ഭാവത്താലും മുദ്രയാലും നല്ല കഥകളിയാടുന്നൊരഭിലാഷം കഥകളിയാടുന്നൊരഭിലാഷം (ഒരു കണ്ണിൽ..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കടിച്ച ചുണ്ട്
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- സങ്കൽപ്പ നന്ദന
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- മങ്കപ്പെണ്ണേ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ