View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അംഗാര സന്ധ്യേ ...

ചിത്രംഅരുണയുടെ പ്രഭാതം (1983)
ചലച്ചിത്ര സംവിധാനംജേസി
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

angaarasandhye neeyoru dwaapara
sankramakaanthiyaay thelinju
raasakeliyil raadhikayaninja
paadasarachaarthile kilukkamaay nee
kilukkamaay nee...kilikkamaay nee
(angaarasandhye)

urangum enne unarnnu
oraayiram unmaada tharangangal valarnnu
vasantham kani vaykkum karaye thalolam
thazhukaan punaraan ikkilikoottaan
(angaarasandhye)

thudiykkum madana vikaaram
etho poovin thenara thurakkumee nimisham
irumey orumayil pakarum moorchayil
muzhukaam ozhukaam nithyatha koodaam
(angaarasandhye)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

അംഗാരസന്ധ്യേ നീയൊരു ദ്വാപര-
സംക്രമകാന്തിയായ് തെളിഞ്ഞു
രാസകേളിയില്‍ രാധികയണിഞ്ഞ
പാദസരച്ചാര്‍ത്തിലെ കിലുക്കമായ് നീ
കിലുക്കമായ് നീ... കിലുക്കമായ് നീ...
(അംഗാരസന്ധ്യേ)

ഉറങ്ങും എന്നെയുണര്‍ന്നു
ഒരായിരമുന്മാദതരംഗങ്ങള്‍ വളര്‍ന്നു
വസന്തം കണിവയ്ക്കും കരയെ താലോലം
തഴുകാന്‍ പുണരാന്‍ ഇക്കിളികൂട്ടാന്‍
(അംഗാരസന്ധ്യേ)

തുടിയ്ക്കും മദനവികാരം
ഏതോ പൂവിന്‍ തേനറ തുറക്കുമീ നിമിഷം
ഇരുമെയ് ഒരുമയില്‍ പകരും മൂര്‍ച്ഛയില്‍
മുഴുകാം ഒഴുകാം നിത്യത കൂടാം
(അംഗാരസന്ധ്യേ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തല്ലി തല്ലി
ആലാപനം : വാണി ജയറാം   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ചാവു മണി ചാക്കാല മണി
ആലാപനം : പി ജയചന്ദ്രൻ, സി ഒ ആന്റോ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍