View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൂവരം കിളിക്കൂട് ...

ചിത്രംകാറ്റത്തെ കിളിക്കൂടു് (1983)
ചലച്ചിത്ര സംവിധാനംഭരതന്‍
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംജോണ്‍സണ്‍
ആലാപനംസുജാത മോഹന്‍, കെ പി ബ്രഹ്മാനന്ദൻ, ഷെറിന്‍ പീറ്റേര്‍സ്‌, പി വി ഷെറിൻ

വരികള്‍

Lyrics submitted by: Sreedevi Pillai

koovaram kilikoodu...
kadha kadha kadha kilikkoodu
thalamoothoru karnnoru
gamakattana karnnoru
kilippennum kilimakkalumaay
koodukootti karanamkotte chakkaramavil
evide evide.....
karanamkotte chakkaramaavil
(koovaram kili..)

aa.....aa.....aa......aaa....
pachilayillathil chirakuvirichuyaram
chemmanacheruvil kookivilichalayaam
paraparannudalonnu thalrnnaal
maramukalilu chekkayirikkam
chirakazhakilu kothiyothukkam
kalakalamozhi koovitheliyaam
makkale kokkinullil kokkumvechu konchaam....
(koovaram kili...)

uyaramthedunnu piravi muthalkkennum
pokkamalakkunnu kocharithoovalumaay
mazhamukilodu thottu parakkam
mazhavilkkodi muttiyurummam
iravukale paadiyurakkam
pularikale thuyilumunarthaam
veezhukil thanguvaanee poovamammayillle..?

(koovaram kili..)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കൂവരംകിളിക്കൂട് കഥകഥകഥ കിളിക്കൂട്
തലമൂത്തൊരു കാര്‍ന്നോര് ഗമകാട്ടണ കാര്‍ന്നോര്
കിളിപ്പെണ്ണും കിളിമക്കളുമായ്
കൂടുകൂട്ടി കാരണം കോട്ടേ ചക്കരമാവില്‍
എവിടെ എവിടെ?
കൂടുകൂട്ടി കാരണം കോട്ടേ ചക്കരമാവില്‍
(കൂവരംകിളി...)

ആ...ആ....ആ...ആ....
പച്ചിലയില്ലത്തില്‍ ചിരകുവിരിച്ചുയരാം
ചെമ്മാനച്ചെരുവില്‍ കൂകിവിളിച്ചലയാം
പറപറന്നുടലൊന്നു തളര്‍ന്നാല്‍
മരമുകളിലു ചേക്കയിരിക്കാം
ചിറകഴകിലു കോതിയൊതുക്കാം
കളകളമൊഴി കൂവിത്തെളിയാം
മക്കളെ കൊക്കിനുള്ളില്‍ കൊക്കുംവെച്ചു കൊഞ്ചാം...
(കൂവരം കിളി...)

ഉയരംതേടുന്നൂ പിറവിമുതല്‍ക്കെന്നും
പൊക്കമളക്കുന്നൂ കൊച്ചരിത്തൂവലുമായ്
മഴമുകിലൊടു തൊട്ടുപറക്കാം
മഴവില്‍ക്കൊടിമുട്ടിയുരുമ്മാം
ഇരവുകളെ പാടിയുറക്കാം
പുലരികളെ തുയിലുമുണര്‍ത്താം
വീഴുകില്‍ താങ്ങുവാനീ പൂവാമമ്മയില്ലേ?
(കൂവരം കിളി.......)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിറ നിറക്കൂട്ടില്‍
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ജോണ്‍സണ്‍
ഗോപികേ നിന്‍ വിരല്‍
ആലാപനം : എസ് ജാനകി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ജോണ്‍സണ്‍