View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഗോപികേ നിന്‍ വിരല്‍ ...

ചിത്രംകാറ്റത്തെ കിളിക്കൂടു് (1983)
ചലച്ചിത്ര സംവിധാനംഭരതന്‍
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംജോണ്‍സണ്‍
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

aa....aaa....aaa...aa..aaaaa...
Gopike nin viral thumburummi vithumbi...(2)
veenayo hrudayamo thenanji thengi...
aa..aaa...aaa...

aavani thennalin aadumoonjaalil
akkare ikkare ethra mohangal..(2)
kai neetti poovanee..kombin thunjamaatti
varnavum gandhavum aliyum thenaruviyil
aanandam unmaadam...
Gopike nin viral thumburummi vithumbi...
veenayooo hrudayamo thenanji thengi
aa..aaa...aa.aa

en manam poornamaam paana baajanamaay
thumbi nee chuttinum thulli ilakumbol...(2)
kaathil nee lolamaayi moolum manthram kettu..
nithyamaam neelima manassin...
rathiyude meghangal swapnangal
Gopike nin viral thumburummi vithumbi
veenayo hrudayamo thenanji thengi..
aa..a....aa...
വരികള്‍ ചേര്‍ത്തത്: കാവാലം ശ്രീകുമാര്‍

ഗോപികേ നിന്‍ വിരല്‍ത്തുമ്പുരുമ്മി വിതുമ്പീ
വീണയോ ഹൃദയമോ തേനഞ്ചി തേങ്ങി
ഗോപികേ ആ..... ആ....ആ.....

ആവണിത്തെന്നലിൻ ആടുമൂഞ്ഞാലില്‍
അക്കരേ ഇക്കരേ എത്ര മോഹങ്ങള്‍
കൈനീട്ടി പൂവണിക്കൊമ്പിന്‍ തുഞ്ചമാട്ടി
വര്‍ണ്ണവും ഗന്ധവും അലിയും
തേനരുവിയിലാനന്ദമുന്മാദം
ഗോപികേ........

എൻ മനം പൂര്‍ണ്ണമാം പാനഭാജനമായ്
തുമ്പി നീ ചുറ്റിനും തുള്ളിയിളകുമ്പോള്‍
കാതിൽ നീ ലോലമായ് മൂളും മന്ത്രം കേട്ടു
നിത്യമാം നീലിമ മനസ്സിന്‍
രതിയുടെ മേഘങ്ങള്‍ സ്വപ്നങ്ങള്‍
ഗോപികേ..........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിറ നിറക്കൂട്ടില്‍
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ജോണ്‍സണ്‍
കൂവരം കിളിക്കൂട്
ആലാപനം : സുജാത മോഹന്‍, കെ പി ബ്രഹ്മാനന്ദൻ, ഷെറിന്‍ പീറ്റേര്‍സ്‌, പി വി ഷെറിൻ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ജോണ്‍സണ്‍