View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മറ്റൊരു സീതയെ ...

ചിത്രംതറവാട്ടമ്മ (1966)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകമുകറ

വരികള്‍

Lyrics submitted by: Indu Ramesh

Mattoru seethaye kaattilekkayakkunnu
dushtanaam durvidhi veendum.. ithaa
dushtanaam durvidhi veendum...
(mattoru... )

yugangal kazhinittum jagam thanne maariyittum
charithrathin chakram veendum thiriyunnu.. (yugangal.. )
kannuneermukilukal kavilathu peyyumee
penninte nomparam aarariyaan.. (kannuneer.. )

verpirinjakalunna ninninakkiliyude
vedana kulungaathe kandu nilkkaan.. (verpirinjakalunna.. )
raamanallallo nee.. oo..
raamanallallo nee raajaavumallallo
kevalamaamoru manujan...(raamanallallo.. )
(mattoru... )

nin manasaakshiyum dharmmavum thammil cheyyum
karmma yudhathil bhavaan jayichenkilum.. (nin.. )
padayithil parukkettu pidanjukondodiyallo
niraparaadhiyaam ninte hrudayeshwari.. (padayithil.. )
niraparaadhiyaam ninte hrudayeshwaree...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

മറ്റൊരു സീതയെ കാട്ടിലേക്കയയ്ക്കുന്നൂ
ദുഷ്ടനാം ദുര്‍വിധി വീണ്ടും.. ഇതാ
ദുഷ്ടനാം ഉര്‍വിധി വീണ്ടും...
(മറ്റൊരു... )‌

യുഗങ്ങള്‍ കഴിഞ്ഞിട്ടും ജഗം തന്നെ മാറിയിട്ടും
ചരിത്രത്തിന്‍ ചക്രം വീണ്ടും തിരിയുന്നൂ.. (യുഗങ്ങള്‍.. )
കണ്ണുനീര്‍മുകിലുകള്‍ കവിളത്തു പെയ്യുമീ
പെണ്ണിന്റെ നൊമ്പരം ആരറിയാന്‍.. (കണ്ണുനീര്‍.. )

വേര്‍പിരിഞ്ഞകലുന്ന നിന്നിണക്കിളിയുടെ
വേദന കുലുങ്ങാതെ കണ്ടുനില്‍ക്കാന്‍.. (വേര്‍പിരിഞ്ഞകലുന്ന.. )
രാമനല്ലല്ലോ നീ.. ഓ..
രാമനല്ലല്ലോ നീ രാജാവുമല്ലല്ലോ
കേവലനാമൊരു മനുജന്‍.. (രാമനല്ലല്ലോ.. )
(മറ്റൊരു... )‌

നിന്‍ മനസാക്ഷിയും ധര്‍മ്മവും തമ്മില്‍ ചെയ്യും
കര്‍മ്മയുദ്ധത്തില്‍ ഭവാന്‍ ജയിച്ചെങ്കിലും.. (നിന്‍.. )
പടയിതില്‍ പരുക്കേറ്റു പിടഞ്ഞുകൊണ്ടോടിയല്ലോ
നിരപരാധിയാം നിന്റെ ഹൃദയേശ്വരി.. (പടയിതില്‍.. )
നിരപരാധിയാം നിന്റെ ഹൃദയേശ്വരീ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു കൊച്ചുസ്വപ്നത്തിന്‍
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കന്നിയിൽ പിറന്നാലും
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഉടലുകളറിയാതുയിരുകള്‍ രണ്ടും
ആലാപനം : ബി വസന്ത, കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പണ്ടു നമ്മള്‍ കണ്ടിട്ടില്ല്ല
ആലാപനം : എസ് ജാനകി, ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ചേട്ടത്തിയമ്മ
ആലാപനം : രേണുക   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മണ്ണെറിഞ്ഞാല്‍ പൊന്നുവിളയും
ആലാപനം : കെ ജെ യേശുദാസ്, രേണുക, നടരാജൻ, രമണി, മൊഹിയുദീൻ (ഇ പി മൊയ്തീൻ) , രാധ, കമല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌