View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂമരം ഒരു പൂമരം ...

ചിത്രംനിഴല്‍ മൂടിയ നിറങ്ങള്‍ (1983)
ചലച്ചിത്ര സംവിധാനംജേസി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംകെ ജെ ജോയ്‌
ആലാപനംവാണി ജയറാം
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 28, 2010

പൂമരം ഒരു പൂമരം
ഓർമ്മയിൽ ഒരു പൂമരം
കനവിൻ നർമ്മദാ തീരത്തിലോ
കഥകൾ തൻ കടലോരത്തിലോ (2)
എങ്ങോ എന്നോ ഞാൻ കണ്ട പൂമരം
ഉം...ഉം...
(പൂമരം...)

ആ........ഓ........
കൊമ്പായ കൊമ്പെല്ലാം കിങ്ങിണിക്കൊമ്പുകൾ
പൂവായ പൂവെല്ലാം തേൻ ചിന്തും പൂവുകൾ (2)
പെയ്യും മലർമാരിയിൽ ആടും ഊഞ്ഞാലുകൾ
ഒഴുകി വരും തെന്നലിൽ സംഗീതധാരകൾ
(പൂമരം...)

ദലമായ ദലമെല്ലാം ഹൃദയം പോലവേ
അവ തൂകും മർമ്മരം പ്രണയം പോലവേ (2)
ഒഴിയും മരമെങ്കിലും നിറയും മറുനിമിഷമേ
മണക്കുമല്ലോ വാടിയ പൂ പോലും മത്സഖീ
(പൂമരം...)

----------------------------------

Added by devi pillai on December 8, 2010

poomaram oru poomaram
kanavin narmada theerathilo
kadhakal than kadalorathilo
engo enno njan kanda poomaram
mm... mm...

aa.... o.....
kombaaya kombellaam kinginikkombukal
poovaaya poovellaam then chinthum poovukal
peyyum malarmaariyil aadum oonjaalukal
ozhukivarum thennalil sangeetha dhaarakal

dalamaaaya dalamellaam hridayam polave
ava thookum marmaram pranayam polave
ozhiyum maramenkilum nirayum marunimishame
manakkumallo vaadiya poopolum malsakhi


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു മാലയില്‍
ആലാപനം : പി സുശീല, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ ജെ ജോയ്‌
കളിയരങ്ങില്‍
ആലാപനം : വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ ജെ ജോയ്‌
ഓര്‍മ്മകള്‍ പാടിയ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ ജെ ജോയ്‌