View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുല്ലപ്പൂ മണമിട്ടു ...

ചിത്രംകാത്തിരുന്ന ദിവസം (1983)
ചലച്ചിത്ര സംവിധാനംപി കെ ജോസഫ്‌
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംപി എസ്‌ ദിവാകര്‍
ആലാപനംലതിക

വരികള്‍

(വരികൾ ചേർത്തത് അനിൽ നെല്പുര)

അള്ളാ അള്ളാ അള്ളാ നൽകിയ പൂവേ
മുല്ലപ്പൂ മണമിട്ട് ഒരുക്കിയാലോ
ഒരുക്കിയാലോ
അല്ലിപ്പൂ തടുക്കിട്ട് ഇരുത്തിയാലോ
ഇരുത്തിയാലോ
മൊഞ്ചുള്ള ബീവിയൊന്ന് ചിരിക്കുകില്ലേ
ചുണ്ടത്ത് പൂക്കൾ ഒന്നായ് വിരിക്കുകില്ലേ
മുല്ലപ്പൂ മണമിട്ട് ഒരുക്കിയാലോ
ഒരുക്കിയാലോ
അല്ലിപ്പൂ തടുക്കിട്ട് ഇരുത്തിയാലോ
ഇരുത്തിയാലോ

മുന്തിരിത്തോപ്പിലെ പൈങ്കിളിയല്ലേ
മഞ്ഞുപുതച്ചൊരു പനിമതിയല്ലേ
മണ്ണിൽ വിടർന്നൊരു മഴവില്ലല്ലേ
എന്നും ചിരിക്കാനെന്തു തരേണം
ചിരിക്കാനെന്തു തരേണം
മുങ്ങാക്കടലിൽ പടച്ചോനിട്ടൊരു മുത്തേ
മുത്തേ
മുള്ളിൻകൈയ്യിൽ നല്ലോൻ നല്കിയ പൂവേ
പൂവേ
എന്നും ചിരിക്കാനെന്തു തരേണം
ചിരിക്കാനെന്തു തരേണം
മുല്ലപ്പൂ മണമിട്ട് ഒരുക്കിയാലോ
ഒരുക്കിയാലോ
അല്ലിപ്പൂ തടുക്കിട്ട് ഇരുത്തിയാലോ
ഇരുത്തിയാലോ

ചന്ദനക്കാട്ടിലെ ഇളംകാറ്റല്ലേ
മുന്തിയ മാറ്റുള്ള പൊൻകുടമല്ലേ
വിണ്ണിൽ വിളഞ്ഞൊരു തേൻകനിയല്ലേ
എന്നും ചിരിക്കാനെന്തു തരേണം
ചിരിക്കാനെന്തു തരേണം
കുടത്തിന്നുള്ളിൽ പടച്ചോൻ വെച്ച വിളക്കേ വിളക്കേ
മിനുങ്ങിയേകാൻ നല്ലോൻ തീർത്ത വെളുപ്പേ
വെളുപ്പേ
എന്നും ചിരിക്കാനെന്തു തരേണം
ചിരിക്കാനെന്തു തരേണം

മുല്ലപ്പൂ മണമിട്ട് ഒരുക്കിയാലോ
ഒരുക്കിയാലോ
അല്ലിപ്പൂ തടുക്കിട്ട് ഇരുത്തിയാലോ
ഇരുത്തിയാലോ
മൊഞ്ചുള്ള ബീവിയൊന്ന് ചിരിക്കുകില്ലേ
ചുണ്ടത്ത് പൂക്കൾ ഒന്നായ് വിരിക്കുകില്ലേ
മുല്ലപ്പൂ മണമിട്ട് ഒരുക്കിയാലോ
ഒരുക്കിയാലോ
അല്ലിപ്പൂ തടുക്കിട്ട് ഇരുത്തിയാലോ
ഇരുത്തിയാലോ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാമബാണമേറ്റു ഞാന്‍
ആലാപനം : പി സുശീല   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : പി എസ്‌ ദിവാകര്‍
ഇളം മഞ്ഞില്‍ (അധരങ്ങള്‍ വിതുമ്പുന്നു)
ആലാപനം : അമ്പിളി, ജെ എം രാജു   |   രചന : ടി തങ്കപ്പന്‍   |   സംഗീതം : പി എസ്‌ ദിവാകര്‍
ടൈറ്റില്‍ സോങ്ങ്
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ, ടി തങ്കപ്പന്‍   |   സംഗീതം : പി എസ്‌ ദിവാകര്‍