View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വര്‍ണ്ണ ചൂഡാമണി ചാര്‍ത്തി ...

ചിത്രംസന്ധ്യാവന്ദനം (1983)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനവയലാര്‍
സംഗീതംഎല്‍ പി ആര്‍ വര്‍മ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Samshayalu

Swarna choodamani chaarthi
swayamvara vadhuvennarikilethi
avalude swapna shayyaasadanathil
pushpasaayakan koodeyethi...
(Swarna choodamanichaarthi

Manassu manassinte sravanapudangalil
pranayarahasyangal paranju-aayiram
pranayarahasyangal paranju
varante mizhikalum
vadhuvinte chodikalum
vaatsyaayanane thiranju
saraseeruha pakshi naanichu paadi
salajjoham salajjoham salajjoham
(Swarna choodamani chaarthi ..

malaril malar pookkum
madhuvidhu raathriyil
madanadhanussukalodinju-aayiram
madanadhanussukalodinju
sirakal sirakale pothiyunna
nimishangal
sringaralahariyil thuzhanju
rithusangamapakshi kaalathu paadi
ini naale ini naale ini naale
(Swarna choodamani chaarthi
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

സ്വര്‍ണ്ണചൂഡാമണി ചാര്‍ത്തി
സ്വയംവര വധുവെന്നരികിലെത്തി
അവളുടെ സ്വപ്നശയ്യാസദനത്തില്‍
പുഷ്പസായകന്‍ കൂടെയെത്തി

മനസ്സു മനസ്സിന്റെ ശ്രവണപുടങ്ങളില്‍
പ്രണയരഹസ്യങ്ങള്‍ പറഞ്ഞു ആയിരം
പ്രണയരഹസ്യങ്ങള്‍ പറഞ്ഞു
വരന്റെ മിഴികളും വധുവിന്റെ ചൊടികളും
വാത്സ്യായനനെ തിരഞ്ഞു
സരസീരുഹപ്പക്ഷി നാണിച്ചുപാടി
സലജ്ജോഹം സലജ്ജോഹം സലജ്ജോഹം

മലരില്‍ മലര്‍പൂക്കും മധുവിധുരാത്രിയില്‍
മദന ധനുസ്സുകളൊടിഞ്ഞു ആയിരം
മദന ധനുസ്സുകളൊടിഞ്ഞു
സിരകള്‍ സിരകളെ പൊതിയുന്ന നിമിഷങ്ങള്‍
ശൃംഗാരലഹരിയില്‍ തുഴഞ്ഞു
ഋതുസംഗമപ്പക്ഷി കാലത്തുപാടീ
ഇനിനാളേ ഇനിനാളേ ഇനി നാളേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തേനിലഞ്ഞി
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
നീലാംബരി
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
സന്ധ്യാ വന്ദനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എല്‍ പി ആര്‍ വര്‍മ