View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരോ പറഞ്ഞു അരയാലിന്‍ കൊമ്പില്‍ ...

ചിത്രംമെര്‍ക്കാറ (1999)
ചലച്ചിത്ര സംവിധാനംജൂഡ് അട്ടിപ്പേറ്റി
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംശ്രീനിവാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Aa..Aa..

aaro .....aaro ...
aaro paranju arayaalin kompil
pakalaake kuyilukal paadumennu
aaro paranju arayaalin kompil
pakalaake kuyilukal paadumennu
pathivaayi njaan poyi palanaalirunnittum
avayonnum oru chinthum mooliyilla ...
avayonnum oru chinthum mooliyilla ...
aaro .....aaro ...

eeran mizhi pothi maayunna pakalum
thoraathe peyyunna varsha raavum
eeran mizhi pothi maayunna pakalum
thoraathe peyyunna varsha raavum
pulkkodithumpil punchiri thookiya
kanneerkkanamaayirunnu baalyam
ennum thanichaayirunnu njaanum ...
aaro .....aaro ...
aaro paranju arayaalin kompil
pakalaake kuyilukal paadumennu ...

ee neela raavin thaaraapadhathil
ekaantha dukhathin thaarakam njaan
ee neela raavin thaaraapadhathil
ekaantha dukhathin thaarakam njaan
poonilaakkaaylil paathiyil veenoru
paathiraappoovaanenikku swapnam
ekaakiniyallo innu njaanum

aaro .....aaro ...
aaro paranju arayaalin kompil
pakalaake kuyilukal paadumennu
aaro paranju arayaalin kompil
pakalaake kuyilukal paadumennu
pathivaayi njaan poyi palanaalirunnittum
avayonnum oru chinthum mooliyilla ...
avayonnum oru chinthum mooliyilla ...
aaro .....aaro ...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ആ ..ആ ..

ആരോ .....ആരോ ...
ആരോ പറഞ്ഞു അരയാലിൻ കൊമ്പിൽ
പകലാകെ കുയിലുകൾ പാടുമെന്ന്
ആരോ പറഞ്ഞു അരയാലിൻ കൊമ്പിൽ
പകലാകെ കുയിലുകൾ പാടുമെന്ന്
പതിവായി ഞാൻ പോയി പലനാളിരുന്നിട്ടും
അവയൊന്നും ഒരു ചിന്തും മൂളിയില്ല ...
അവയൊന്നും ഒരു ചിന്തും മൂളിയില്ല ...
ആരോ .....ആരോ ...

ഈറൻ മിഴി പൊത്തി മായുന്ന പകലും
തോരാതെ പെയ്യുന്ന വർഷരാവും
ഈറൻ മിഴി പൊത്തി മായുന്ന പകലും
തോരാതെ പെയ്യുന്ന വർഷരാവും
പുൽക്കൊടിത്തുമ്പിൽ പുഞ്ചിരി തൂകിയ
കണ്ണീർക്കണമായിരുന്നു ബാല്യം
എന്നും തനിച്ചായിരുന്നു ഞാനും ...
ആരോ .....ആരോ ...
ആരോ പറഞ്ഞു അരയാലിൻ കൊമ്പിൽ
പകലാകെ കുയിലുകൾ പാടുമെന്ന് ...

ഈ നീല രാവിൻ താരാപഥത്തിൽ
ഏകാന്ത ദുഖത്തിൻ താരകം ഞാൻ
ഈ നീല രാവിൻ താരാപഥത്തിൽ
ഏകാന്ത ദുഖത്തിൻ താരകം ഞാൻ
പൂനിലാക്കായലിൽ പാതിയിൽ വീണൊരു
പാതിരാപ്പൂവാണെനിക്ക് സ്വപ്നം
ഏകാകിനിയാല്ലോ ഇന്ന് ഞാനും

ആരോ .....ആരോ ...
ആരോ പറഞ്ഞു അരയാലിൻ കൊമ്പിൽ
പകലാകെ കുയിലുകൾ പാടുമെന്ന്
ആരോ പറഞ്ഞു അരയാലിൻ കൊമ്പിൽ
പകലാകെ കുയിലുകൾ പാടുമെന്ന്
പതിവായി ഞാൻ പോയി പലനാളിരുന്നിട്ടും
അവയൊന്നും ഒരു ചിന്തും മൂളിയില്ല ...
അവയൊന്നും ഒരു ചിന്തും മൂളിയില്ല ...
ആരോ .....ആരോ ...
ആരോ .....ആരോ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കള്ളിമുള്ളിന്‍ കാതിലെന്തേ ഇത്ര ചാപല്യം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ജെറി അമല്‍ദേവ്‌
ആരോ പറഞ്ഞു അരയാലിന്‍ കൊമ്പില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ജെറി അമല്‍ദേവ്‌
താളം പിടിക്കും തൈമണി കാറ്റ്
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ജെറി അമല്‍ദേവ്‌
ഓടക്കുഴല്‍
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ജെറി അമല്‍ദേവ്‌
പുലര്‍മഞ്ഞിന്‍
ആലാപനം : സുജാത മോഹന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ജെറി അമല്‍ദേവ്‌
അന്തിവിണ്ണിലെ
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ജെറി അമല്‍ദേവ്‌
അന്തിവിണ്ണിലെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ജെറി അമല്‍ദേവ്‌