View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വരങ്ങള്‍ പാദസരങ്ങളില്‍ ...

ചിത്രംമഹാബലി (1983)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനപാപ്പനംകോട്‌ ലക്ഷ്മണന്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംവാണി ജയറാം, ലതിക

വരികള്‍

Added by vikasvenattu@gmail.com on June 11, 2010
സ്വരങ്ങള്‍ പാദസരങ്ങളില്‍
സപ്തസ്വരങ്ങള്‍ നീലമിഴിയിണയില്‍
അമരേന്ദ്രനുള്ളില്‍ അമൃതം പകര്‍ന്നിടും
അഴകിന്റെ പൊന്നിന്‍ കിരണങ്ങള്‍ ഞങ്ങള്‍
അനുരാഗസംഗീതലോലകള്‍...
അഖിലകലകളുണരും ഈ വിപഞ്ചികയില്‍..
(സ്വരങ്ങള്‍...)

യക്ഷകിന്നര ഗന്ധര്‍വ്വഗണങ്ങള്‍
പുഷ്പവൃഷ്ടി ചൊരിയും ഈ സദിരില്‍
അഷ്ടദിക്‍പാലകര്‍ അനുഗ്രഹമരുളും
ഈ സദിരില്‍...
മൃദംഗതാളം പൊന്‍‌തുടിഘോഷം
ഗഗനഗംഗയില്‍ തരളിതമാലതന്‍
ജലതരംഗമേളം (സ്വരങ്ങള്‍...)

അപ്സരമോഹന ബന്ധുരനടനം
സ്വപ്‌നകേളിയുണര്‍ത്തും ഈ ശ്രുതിയില്‍
സപ്തഋഷിജാലവും തപസ്സില്‍‌നിന്നുണരും
ഈ ശ്രുതിയില്‍...
തരംഗലോലം തംബുരുനാദം...
രജതനൂപുരശിഞ്ജിതധാരയില്‍
രതിയുണര്‍ന്ന രാഗം (സ്വരങ്ങള്‍...)

----------------------------------

Added by Susie on August 3, 2010

swarangal paadasarangalil
sapthaswarangal neelamizhiyinayil
amarendranullil amritham pakarnnidum
azhakinte ponnin kiranangal njangal
anuraaga sangeethalolakal
akhila kalakal unarum ee vipanchikayil
(swarangal)

yaksha kinnara gandharva ganangal
pushpavrishti choriyum ee sadiril
ashtadik paalakar anugrahamarulum
ee sadiril
mridanga thaalam pon thudi ghosham
gagana gangayil tharalitha maala than
jalatharanga melam
(swarangal)

apsara mohana bandhura nadanam
swapnakeliyunarthum ee shruthiyil
saptharshijaalavum thapassilninnunarum
ee shruthiyil
tharangalolam thamburunaadam
rajatha noopura shinjitha dhaarayil
rathiyunarnna raagam
(swarangal)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സുദര്‍ശന യാഗം
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, കോറസ്‌   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
സൗഗന്ധികങ്ങൾ വിടർന്നു
ആലാപനം : വാണി ജയറാം, കൃഷ്ണചന്ദ്രന്‍   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ആശ്രിത വൽസലനേ
ആലാപനം : ശീര്‍കാഴി ഗോവിന്ദരാജന്‍   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മാവേലി നാടുവാണീടും കാലം
ആലാപനം : പി മാധുരി, കോറസ്‌   |   രചന :   |   സംഗീതം : എം കെ അര്‍ജ്ജുനന്‍