View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആശാ മലരുകള്‍ ...

ചിത്രംഈ വഴി മാത്രം (1983)
ചലച്ചിത്ര സംവിധാനംരവി ഗുപ്തന്‍
ഗാനരചനകല്ലട ശശി
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Nahas on July 23, 2008\"Aashamalarukal viranjaalum nombaram.,
kozhinjalum nombaram.,
Nombaramillathe Janmamundo..?
Nombaramillathe maranamundo..?

Anubhoothikalkk njaan niram koduthu.,swaram koduthu..,
Kalharapushpam kandumadangaan chirak koduthu.,
Oru Lillipoovin manassil njaan thaamasichu.,
Poovambanariyathe .,pookkalamariyathe.,
thaamasichu..,njaan thaamasichu.,

Hemandaraathriyil.,thoomandahaasathaal sweekarichu.,
Poomanjamorukkiyaval sweekarichu enne sweekarichu..,
Oru thulli thenin madhuram aa poochorinju.,
Poonthennalariyaathe..,poothumbiyariyaathe..,
Then chorinju ..,poovin kannadanju..

Aasha malarukal.....

----------------------------------

Added by Susie on December 8, 2009
ആശാമലരുകള്‍ വിരഞ്ഞാലും നൊമ്പരം
കൊഴിഞ്ഞാലും നൊമ്പരം
നൊമ്പരമില്ലാതെ ജന്മമുണ്ടോ?
നൊമ്പരമില്ലാതെ മരണമുണ്ടോ?

അനുഭൂതികള്‍ക്ക് ഞാന്‍ നിറം കൊടുത്തു സ്വരം കൊടുത്തു
കല്‍ഹാരപുഷ്പം കണ്ടുമടങ്ങാന്‍ ചിറകു കൊടുത്തു
ഒരു ലില്ലിപ്പൂവിന്‍ മനസ്സില്‍ ഞാന്‍ താമസിച്ചു
പൂവമ്പനറിയാതെ പൂക്കാലമറിയാതെ
താമസിച്ചു ഞാന്‍ താമസിച്ചു

ഹേമന്തരാത്രിയില്‍ തൂമന്ദഹാസത്താല്‍ സ്വീകരിച്ചു
പൂമഞ്ചമൊരുക്കിയവള്‍ സ്വീകരിച്ചു എന്നെ സ്വീകരിച്ചു
ഒരു തുള്ളി തേനിന്‍ മധുരം ആ പൂ ചൊരിഞ്ഞു
പൂന്തെന്നലറിയാതെ പൂത്തുംബിയറിയാതെ
തേന്‍ ചൊരിഞ്ഞു പൂവിന്‍ കണ്ണടഞ്ഞു
(ആശാ മലരുകള്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുലിപ്പാലു വേണോ
ആലാപനം : സി ഒ ആന്റോ   |   രചന : കല്ലട ശശി   |   സംഗീതം : ശ്യാം
കന്നി വെയിലു്
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : കല്ലട ശശി   |   സംഗീതം : ശ്യാം
നായിക നീ
ആലാപനം : പി ജയചന്ദ്രൻ   |   രചന : കല്ലട ശശി   |   സംഗീതം : ശ്യാം